South East Central Railway Recruitment : സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ 1033 അപ്രന്റീസ് ; അപേക്ഷ മെയ് 24 വരെ

അപേക്ഷിക്കാനുള്ള അവസാന തീയതി 2022 മെയ് 24 ആണ്.

South East central Railway Recruitment apprentice vacancy

ദില്ലി: സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ (SECR) (South East Central Railway Recruitment) റായ്പൂർ ഡിവിഷനിലും (Raipur Division) വർക്ക്ഷോപ്പ് റായ്പൂരിലും 1033 ട്രേഡ് അപ്രന്റിസ് (Apprentice) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 മെയ് 24 ആണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ secr.indianrailways.gov.in വഴി അപേക്ഷിക്കാം.

പോസ്റ്റ്: ട്രേഡ് അപ്രന്റിസ്
ഒഴിവുകളുടെ എണ്ണം: 1033
പേ സ്കെയിൽ: അപ്രന്റീസ്ഷിപ്പ് നിയമങ്ങൾ അനുസരിച്ച്

ട്രേഡ് വൈസ് വിശദാംശങ്ങൾ
DRM ഓഫീസ് റായ്പൂർ ഡിവിഷൻ
വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്): 119
ടർണർ: 76
ഫിറ്റർ: 198
ഇലക്ട്രീഷ്യൻ: 154
സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്): 10
സ്റ്റെനോഗ്രാഫർ (ഹിന്ദി): 10
കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാം അസിസ്റ്റന്റ്: 10
ഹെൽത്ത് ആൻഡ് സാനറ്ററി ഇൻസ്പെക്ടർ: 17
മെഷിനിസ്റ്റ്: 30
മെക്കാനിക്ക് ഡീസൽ: 30
മെക്കാനിക്ക് റിപ്പയർ ആന്റ് എയർ കണ്ടീഷണർ: 12
മെക്കാനിക്ക് ആന്റ് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്: 30
ആകെ: 696

വർക്ക്ഷോപ്പ് റായ്പൂർ
ഫിറ്റർ: 140
വെൽഡർ: 140
മെഷിനിസ്റ്റ്: 20
ടർണർ: 15
ഇലക്ട്രീഷ്യൻ: 15
കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാം അസിസ്റ്റന്റ്: 5
സ്റ്റെനോഗ്രാഫർ (ഹിന്ദി): 2
ആകെ: 337

ഉദ്യോഗാർത്ഥി 10+2 സമ്പ്രദായത്തിന് കീഴിൽ പത്താം ക്ലാസ് പരീക്ഷ പാസായിരിക്കണം അല്ലെങ്കിൽ അതിന് തുല്യമായ ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട ട്രേഡുകളിൽ ITI കോഴ്‌സ് പാസായിരിക്കണം. പ്രായപരിധി: 15 മുതൽ 24 വയസ്സ് വരെ. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് റെയിൽവേ വെബ്സൈറ്റായ  secr.indianrailways.gov.in. വഴി അപേക്ഷിക്കാം. മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 
 

Latest Videos
Follow Us:
Download App:
  • android
  • ios