ദില്ലിയിലെ 250 സർക്കാർ സ്കൂളുകളെ എടുത്തു പറഞ്ഞ് സിസോദിയ; പട്ടിക പുറത്തിറക്കാൻ പ‍ഞ്ചാബിനോടും ആവശ്യപ്പെട്ടു

വി​ദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്താൻ ദില്ലി സർക്കാർ ഒന്നും ചെയ്തില്ലെന്ന പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി പർ​ഗത് സിം​ഗ്  ആരോപണത്തിന് മറുപടിയായിട്ടാണ് മനീഷ് സിസോദിയ ഈ പട്ടിക പുറത്തുവിട്ടത്. 

Sisodia revealed  names 250  government schools delhi

ദില്ലി: അഞ്ച് വർഷം കൊണ്ട് ആം ആദ്മി സർക്കാർ  മാറ്റം സൃഷ്ടിച്ച 250 സർക്കാർ സ്കൂളുകളുടെ (250 Government schools) പട്ടിക വെളിപ്പെടുത്തി ദില്ലി ഉപമുഖ്യമന്ത്രി  മനീഷ് സിസോദിയ (Manish Sosodia). സ്കൂളുകളിലെ പരിഷ്കാരങ്ങളും വികസനവും താരതമ്യം ചെയ്യാൻ പഞ്ചാബ് സർക്കാരിനോട് ആവശ്യപ്പെട്ടു. വി​ദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്താൻ ദില്ലി സർക്കാർ ഒന്നും ചെയ്തില്ലെന്ന പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി പർ​ഗത് സിം​ഗിന്‍റെ  ആരോപണത്തിന് മറുപടിയായിട്ടാണ് മനീഷ് സിസോദിയ ഈ പട്ടിക പുറത്തുവിട്ടത്. 'കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ആം ആദ്മി സർക്കാർ പരിഷ്കാരങ്ങൾ കൊണ്ടുവ്വ 250 സ്കൂളുകളുടെ പട്ടിക ഞാൻ പുറത്തിറക്കുന്നു. ഇതേപോലെ വികസനം നേടിയ സ്കൂളുകളുടെ പട്ടിക പുറത്തിറക്കാൻ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെടുന്നു.' മനീഷ സിസോദിയ പത്രസമ്മേളനത്തിനിടെ പറഞ്ഞു. 

പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിക്ക് എപ്പോൾ വേണമെങ്കിലും ഈ സ്കൂളുകൾ സന്ദർശിക്കാമെന്നും പഞ്ചാബിലെ സർക്കാർ സ്കൂളുകൾ സന്ദർശിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വളരെ മികച്ച പ്രവർത്തനമാണ് ദില്ലിയിലെ സർക്കാർ സ്കൂളുകളിൽ ആം ആദ്മി സർക്കാർ നടത്തുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി കൂടിയായ മനീഷ് സിസോദിയ പറഞ്ഞു. ദില്ലിയിലെ സർക്കാർ സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികൾ‌ ജെഇഇ, നീറ്റ് പോലെയുള്ള മത്സര പരീക്ഷകൾ പാസ്സാകുന്നുണ്ട്. അവിടുത്തെ അധ്യാപകർക്ക് മികച്ച പരിശീലനം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 


 

Latest Videos
Follow Us:
Download App:
  • android
  • ios