Scole Kerala Course : സ്‌കോൾ-കേരള: ഹയർ സെക്കൻഡറി കോഴ്‌സ് പ്രവേശന തീയതി നീട്ടി; സിസ്റ്റം അനലിസ്റ്റ് ഒഴിവ്

സ്‌കോൾ-കേരള ഹയർ സെക്കൻഡറി കോഴ്‌സുകളുടെ ഒന്നാം വർഷ പ്രവേശനത്തിന് 60 രൂപ പിഴയോടെ ഫീസ് അടച്ച് ജനുവരി 10 വരെ രജിസ്റ്റർ ചെയ്യാം.

scole kerala higher secondary course admission date extended

തിരുവനന്തപുരം: സ്‌കോൾ-കേരള ഹയർ സെക്കൻഡറി കോഴ്‌സുകളുടെ ഒന്നാം വർഷ പ്രവേശനത്തിന് 60 രൂപ പിഴയോടെ ഫീസ് അടച്ച് ജനുവരി 10 വരെ രജിസ്റ്റർ ചെയ്യാം. ഇതിനകം രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അപേക്ഷാഫോമും നിർദ്ദിഷ്ട രേഖകളും ബന്ധപ്പെട്ട ജില്ലാ കേന്ദ്രങ്ങളിൽ നേരിട്ടോ സംസ്ഥാന ഓഫീസിൽ സ്പീഡ്/ രജിസ്റ്റേർഡ് തപാൽ മാർഗ്ഗമോ എത്തിക്കണം. വിശദാംശങ്ങൾക്ക്: www.scolekerala.org.

സൈനിക ക്ഷേമ ഡയറക്ടറേറ്റിൽ സിസ്റ്റം അനലിസ്റ്റ് ഒഴിവ്
തിരുവനന്തപുരം വികാസ് ഭവനിൽ പ്രവർത്തിക്കുന്ന സൈനിക ക്ഷേമ ഡയറക്ടറേറ്റിൽ സിസ്റ്റം അനലിസ്റ്റിനെ ആവശ്യമുണ്ട്. Javascript, HTML, CSS, MySQL DB എന്നിവയിൽ 4 മുതൽ 5 വർഷം പ്രവർത്തിപരിചയവും സോഫ്റ്റ്‌വെയർ ഡെവലപ്പറായുള്ള പരിചയവും വേണം.  ബി.ടെക്/ എം.സി.എ/ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ്, ഐ.ടി, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്പ്യൂട്ടർ സയൻസോ തുല്യമായ യോഗ്യതകളോ അപേക്ഷകർക്ക് ഉണ്ടായിരിക്കണം. ഒരു വർഷത്തേക്കാണ് നിയമനം. മാസശമ്പളം ഏകദേശം 50,000 രൂപ. ബയോഡാറ്റ അയയ്‌ക്കേണ്ട ഇ-മെയിൽ: b7dswhq@gmail.com. ഫോൺ: 04712303654. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 15.

ജി.എൻ.എം. സ്‌പോട്ട് അഡ്മിഷൻ തീയതി മാറ്റി
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനം (സ്‌പോട്ട് അഡ്മിഷൻ) മാറ്റി വച്ചതായി ഡയറക്ടർ അറിയിച്ചു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും.  വിശദവിവരങ്ങൾ www.dme.kerala.gov.in ൽ ലഭിക്കും

Latest Videos
Follow Us:
Download App:
  • android
  • ios