കർണ്ണാടകയിലും സ്കൂളുകൾ തുറക്കുന്നു; ഓഗസ്റ്റ് 23 മുതൽ ക്ലാസുകൾ
സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങൾ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കും.
തിരുവനന്തപുരം: കോവിഡ് വ്യാപന പ്രതിസന്ധിക്ക് ശേഷം കർണ്ണാടകയിലും സ്കൂളുകൾ തുറക്കുന്നു. ഓഗസ്റ്റ് 23 മുതൽ 9,10,11,12 ക്ലാസുകൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാകും പ്രൈമറി സ്കൂളുകളും എട്ടാം ക്ലാസും വീണ്ടും തുറക്കുന്നത് സംബന്ധിച്ച തീരുമാനം ഉണ്ടാകുക. ഓഗസ്റ്റ് അവസാനത്തോടെ ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാകും. സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങൾ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കും. കേരളത്തിലെയും മഹാരാഷ്ട്രയിലെയും അതിർത്തി ജില്ലകളിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്താനും രാത്രി 10 മണിക്ക് പകരം രാത്രി 9.00 മുതൽ രാത്രി കർഫ്യൂ നടപ്പാക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona