Scholarship : മുഖ്യമന്ത്രിയുടെ 10 ഇന പരിപാടി: ബിരുദ വിദ്യാർത്ഥികൾക്കായുള്ള പ്രതിഭ ധനസഹായ പദ്ധതി

  ബിരുദ സർട്ടിഫിക്കറ്റ്, കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, ഏറ്റവും പുതിയ വരുമാന സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷിക്കുന്ന സമയത്ത് അപ്ലോഡ് ചെയ്യണം.

scholarship for graduate students

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ 10 ഇനപരിപാടിയിൽ ഉൾപ്പെടുത്തി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രതിഭാധനരായ (gradute studebts) ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം (Scholarship) സ്‌കോളർഷിപ്പ് നൽകും.  കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ https://dcescholarship.kerala.gov.in എന്ന പോർട്ടലിലൂടെ ഇന്ന് (21/02/2022) മുതൽ മാർച്ച് അഞ്ച് വരെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 2020-21 അധ്യയന വർഷം അവസാന വർഷ ഡിഗ്രി ബിരുദ പരീക്ഷ പാസായവരിൽ നിന്നും പരീക്ഷയിൽ ലഭിച്ച ആകെ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് അർഹരെ തെരഞ്ഞെടുക്കുന്നത്.

സംസ്ഥാനത്തെ 14 സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിൽനിന്നും 2020-21 അധ്യയന വർഷം വിജയകരമായി പഠനം പൂർത്തീകരിച്ച, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും 75 ശതമാനത്തിന് മുകളിൽ മാർക്കുള്ളവരുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ വാർഷിക വരുമാനം 2.5 ലക്ഷം രൂപയ്ക്ക് താഴെയായിരിക്കണം. ബിരുദ സർട്ടിഫിക്കറ്റ്, കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, ഏറ്റവും പുതിയ വരുമാന സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷിക്കുന്ന സമയത്ത് അപ്ലോഡ് ചെയ്യണം.
വിശദവിവരങ്ങൾക്ക്: ഗോകുൽ ജി. നായർ- 9746969210,
അനീഷ് കുമാർ വൈ.പി- 7907052598,
അഭിജിത്ത്. എ.എസ്- 6238059615,
ഇ-മെയിൽ ഐ.ഡി: cmscholarshipdce@gmail.com

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാം
01/01/2000 മുതൽ 31/08/2021 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാരിന്റെ ഉത്തരവ് പ്രകാരം മുൻകാല സീനിയോറിറ്റിയോടുകൂടി ഫെബ്രുവരി 21 മുതൽ ഏപ്രിൽ 30 വരെയുളള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കി നൽകും.
ശിക്ഷണ നടപടിയുടെ ഭാഗമായോ മനഃപൂർവ്വം ജോലിയിൽ  ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് പ്രത്യേകം പുതുക്കൽ ആനുകൂല്യം ലഭിക്കില്ല. പ്രത്യേക പുതുക്കൽ ഉത്തരവ് പ്രകാരം സീനിയോറിറ്റി പുനഃസ്ഥാപിച്ചു കിട്ടുന്നവർക്ക് രജിസ്‌ട്രേഷൻ റദ്ദായ കാലയളവിലെ തൊഴിൽ രഹിതവേതനത്തിന് അർഹത ഉണ്ടായിരിക്കില്ല.
പ്രത്യേക പുതുക്കൽ, ഓൺലൈൻ പോർട്ടലായ www.eemployment.kerala.gov.in മുഖേനയും, വകുപ്പിന്റെ മൊബൈൽ അപ്ലിക്കേഷൻ വഴിയും നടത്താം.


 

Latest Videos
Follow Us:
Download App:
  • android
  • ios