RBI Recruitment 2022 : റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ മെഡിക്കൽ കൺസൾട്ടന്റ് 14 ഒഴിവുകൾ; അവസാന തീയതി ഏപ്രിൽ 25
ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി മൊത്തം 14 ഒഴിവുള്ള തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്
ദില്ലി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) (Reserve Bank of India) മെഡിക്കൽ കൺസൾട്ടന്റ് (എംസി) (Medical Consultant) തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ (Contract Appointment) നിശ്ചിത മണിക്കൂർ വേതനമുൾപ്പെടെ അപേക്ഷ ക്ഷണിച്ചു. മുംബൈയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് - rbi.org.in വഴി അപേക്ഷിക്കാൻ കഴിയും. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഏപ്രിൽ 25 ആണ്. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി മൊത്തം 14 ഒഴിവുള്ള തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജനറൽ: 7, EWS: 1, ഒബിസി: 4, ST: 2 എന്നിങ്ങനെയാണ് ഒഴിവുകളുടെ വിഭാഗവും വിശദാംശങ്ങളും.
അപേക്ഷകന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അലോപ്പതി സമ്പ്രദായത്തിൽ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് എംബിബിഎസ് ബിരുദം ഉണ്ടായിരിക്കണം. ജനറൽ മെഡിസിനിൽ ബിരുദാനന്തര ബിരുദമുള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
അപേക്ഷകർക്ക് നിശ്ചിത യോഗ്യത കൂടാതെ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ഏതെങ്കിലും ആശുപത്രിയിലോ ക്ലിനിക്കിലോ മെഡിക്കൽ പ്രാക്ടീഷണറായി അലോപ്പതി മെഡിസിൻ പ്രാക്ടീസ് ചെയ്ത പരിചയം വേണം.
അനക്‌ഷർ-1ൽ നൽകിയിരിക്കുന്ന ഫോർമാറ്റ് അനുസരിച്ച് ഉദ്യോഗാർത്ഥികൾക്ക് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷ, റീജിയണൽ ഡയറക്ടർ, ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ്, റിക്രൂട്ട്‌മെന്റ് വിഭാഗം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, മുംബൈ റീജിയണൽ ഓഫീസ്, ഷാഹിദ് ഭഗത് സിംഗ് റോഡ്, ഫോർട്ട്, മുംബൈ - 400001 എന്ന വിലാസത്തിൽ ഏപ്രിൽ 25, 2022. വൈകിട്ട് 5:00 ന് മുമ്പ് എത്തണം. സീൽ ചെയ്ത കവറിൽ Application for the post of Medical Consultant (MC) on a contract basis with fixed hourly remuneration' എന്ന് എഴുതിയിരിക്കണം.