കുട്ടികളെ വെറുതെ വിടൂ; വേനലവധി ക്ലാസുകൾ പൂർണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

 വേനലവധി ക്ലാസുകൾ പൂർണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി

ചിത്രം പ്രതീകാത്മകം

 

Public Education Department bans summer classes completely ppp

തിരുവനന്തപുരം: വേനലവധി ക്ലാസുകൾ പൂർണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്.  എൽപി മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ സ്കൂളുകളിലും നിരോധനം ബാധകമായിരിക്കും.  സിബിഎസ്ഇ സ്‌കൂളുകൾക്കും ഉത്തരവ് ബാധകമെന്ന് വിദ്യാഭ്യാസ വകുപ്പ്  വ്യക്തമാക്കുന്നു.  ഉത്തരവ് നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശം നൽകിയിട്ടുമുണ്ട്.

വേനലവധിക്ക് കുട്ടികളെ  പഠനത്തിനും ഇത്തരം ക്യാമ്പുകൾക്കും നിർബന്ധിക്കരുതെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിൽ പറയുന്നത്.  സ്കൂളുകൾ മാർച്ച് മാസത്തെ അവസാന പ്രവൃത്തിദിനത്തിൽ അടയ്ക്കണം. ജൂൺ മാസത്തെ ആദ്യ പ്രവൃത്തി ദിനത്തിൽ തുറക്കുകയും വേണം. ഓരോ  അധ്യയന വർഷത്തേക്കും പഠന കലണ്ടർ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. 

അതേസമയം, ഇതിനെല്ലാം വിരുദ്ധമായി സംസ്ഥാനത്തെ പല വദ്യാലയങ്ങളും അവധിക്കാല ക്ലാസുകൾ നടത്താറുണ്ട്. കുട്ടികളെ ഇത്തരത്തിൽ നിർബന്ധിച്ച് ക്ലാസുകളിലിരുത്തുന്നത് അവരിൽ മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഒപ്പം വേനൽ ചൂട് മൂലമുണ്ടാകുന്ന ഗുരുതര  ആരോഗ്യ പ്രശ്നങ്ങളിലേക്കും ഇത് വഴിതെളിക്കുമെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇവയെല്ലാം പരിഗണിച്ച്  ഗവ. എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്.ഇ, സിഐഎസ്സി എന്നിങ്ങനെയുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധിക്കാലത്ത് ക്ലാസുകൾ നടത്തരുതെന്നാണ് പുതിയ ഉത്തരവ് പറയുന്നത്.

Read more: പ്രസവത്തിനിടെ പിഴവ്, നവജാതശിശുവിന്റെ എല്ല് പൊട്ടി, കൈക്ക് ചലനശേഷി നഷ്ടപ്പെട്ടു' പരാതി; അന്വേഷണത്തിന് ഉത്തരവ്

വസ്തു പ്രശ്നത്തിൽ മത്സ്യതൊഴിലാളികൾക്ക് ആശ്വാസം; അദാലത്തിൽ ഉറപ്പ് നൽകി മന്ത്രിമാർ 

തിരുവനന്തപുരം: ഞങ്ങളുടെ പേരിലുള്ള വസ്തുവിന് കരം ഒടുക്കാൻ പറ്റുന്നില്ല സാറേ എന്നു പറഞ്ഞു കൊണ്ടാണ് എലിസബത്ത് ജോസ് എന്ന 62 കാരി  അദാലത്ത് വേദിയിലേക്ക് വന്നത്. കൂടെ ബീജാ ബേസനും, റാണി സുനിലും. മൂവരും മത്സ്യതൊഴിലാളികൾ. മൂന്നു പേർക്കും ഒരേ പരാതി..

സ്വരുക്കൂട്ടി  ഉണ്ടാക്കിയ സ്വർണം വിറ്റും കടം വാങ്ങിയും സ്വന്തമാക്കിയ വസ്തുവിന്റെ കരം ഓൺലൈനായി തീർക്കാൻ കഴിയുന്നില്ല. ഞങ്ങൾ മൂന്നുപേരും ഒരേ വ്യക്തിയുടെ കൈയിൽ നിന്നാണ് വസ്തു വാങ്ങുന്നത്. ആകെയുള്ള ഞങ്ങളുടെ സ്വത്ത് ഈ വസ്തുവാണ്.16 വർഷമായി കരം അടച്ചു കൊണ്ടിരുന്നതാണ്. എന്നാൽ 2022-23 ൽ ഓൺലൈനായി കരം തീർക്കണമെന്ന് പറഞ്ഞപ്പോൾ കരം അടയ്ക്കാൻ പോയപ്പോഴാണ് അറിയുന്നത്. ഇങ്ങനെ ഒരു വസ്തു ഇല്ലെന്ന്.

ചങ്ക് പൊട്ടുന്ന പോലെയാ അപ്പോൾ തോന്നിയത്. കാരണം, ഞങ്ങൾക്ക് വേറെ ഒന്നും ഇല്ല. പലയിടത്തും കയറിയിറങ്ങി. അദാലത്തിൽ മന്ത്രിമാരോട് നേരിട്ട് പറഞ്ഞാൽ ഞങ്ങളുടെ പ്രശ്നം പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് അപേക്ഷ നൽകിയത്.. എന്തായാലും വന്നത് വെറുതെയായില്ല..

15 ദിവസത്തിനുള്ളിൽ പ്രശ്‌നം പരിഹരിക്കാനുള്ള നടപടി എടുക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്നാണ് നിറകണ്ണുകളോടെ എലിസബത്ത് പറഞ്ഞത്. കഷ്ടപ്പെട്ട് വാങ്ങിയ വസ്തുവിന്റെ സാങ്കേതിക പ്രശ്നങ്ങൾക്ക് പരിഹാരം ഉടൻ ഉണ്ടാകുമെന്ന് മന്ത്രി ആന്റണി രാജു നൽകിയ ഉറപ്പിലാണ് മത്സ്യ തൊഴിലാളികളായ എലിസബത്തും ബീജയും റാണിയും മടങ്ങിയത്.

Latest Videos
Follow Us:
Download App:
  • android
  • ios