Kerala PSC : പി എസ് സി പരീക്ഷ മാറ്റിവെച്ചു; അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിക്കും; പി എസ് സി അറിയിപ്പുകൾ
ജനുവരി 5 ന് നടത്താനിരുന്ന പരിക്ഷ മാറ്റിവെച്ചതായി പി എസ് സി. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.
തിരുവനനന്തപുരം: ജനുവരി 5 ന് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചതായി (Kerala Public Service Commission) പി എസ് സി അറിയിച്ചു. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 2022 ജനുവരി മാസം 5ാം തീയതി നടത്തുവാൻ നിശ്ചയിച്ചിരുന്ന സൈക്യാട്രിക് സോഷ്യൽ വർക്കർ (Psychiatric Social Worker) (കാറ്റഗറി നമ്പർ 13/2019, 493/2019) തസ്തികകളുടെ (Exam Postponed) പരീക്ഷയാണ് മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.
കോമൺ പ്രിലിമിനറി എക്സാമിനേഷൻ (ഡിഗ്രി ലെവൽ) സ്റ്റേജ് 1 ന്റെ 13.11.201 ൽ നടന്ന പരീക്ഷയുടെ (Qn Paper Code 075/2021) 20-12-2021 തീയതിയിൽ പ്രസിദ്ധീകരിച്ച അന്തിമ ഉത്തരസൂചികയിലെ സാങ്കേതിക പിഴവ് ശ്രദ്ധയിൽപെട്ടിട്ടുള്ളതിനാൽ ആയത് പിൻവലിച്ചിട്ടുണ്ട്. പുതുക്കിയ അന്തിമ ഉത്തരസൂചിക ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്.
2022 ജനുവരി 1 മുതൽ പുതിയ പ്രൊഫൈൽ ആരംഭിക്കുന്ന ഉദ്യോഗാർത്ഥികൾ ആറ് മാസത്തിനുള്ളിലെടുത്ത ഫോട്ടോഗ്രാഫ് അപ്‍ലോഡ് ചെയ്യണമെന്ന് പിഎസ് സി അറിയിച്ചു. വ്യക്തിഗത പ്രൊഫൈൽ വഴിയാണ് ഓരോ ഉദ്യോഗാർത്ഥിയും പിഎസ്‍സി അപേക്ഷ സമർപ്പിക്കേണ്ടത്. പരീക്ഷക്കുള്ള അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.