പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: രാജസ്ഥാൻ ഗവർണർ
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികളുടെ പ്രവേശനത്തിന് പ്രാധാന്യം നൽകണം. അവസരം നൽകിയാൽ എല്ലാ മേഖലകളിലും കഴിവ് തെളിയിക്കാൻ അവർക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജസ്ഥാൻ: വിദ്യാസമ്പന്നരായ സ്ത്രീകൾ ഉൾപ്പെടുന്ന സമൂഹം അതിവേഗം വികസനത്തിലേക്ക് എത്തുന്നുവെന്ന് രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്ര. പെൺകുട്ടികളുടെ വിദ്യാഭ്യാസം (girl child education) പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. സർവ്വകലാശാലകൾ അതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ജയ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിൽ (Jaipur Nationa University) പതിനൊന്നാമത് ബിരുദ ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികളുടെ പ്രവേശനത്തിന് പ്രാധാന്യം നൽകണം. അവസരം നൽകിയാൽ എല്ലാ മേഖലകളിലും കഴിവ് തെളിയിക്കാൻ അവർക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
34 വർഷങ്ങൾക്ക് ശേഷമാണ് ദേശീയ വിദ്യാഭ്യാസ നയം കൊണ്ടുവന്നിരിക്കുന്നത്. ഒരു വിദ്യാർത്ഥിയുടെ സമഗ്രമായ വികസനത്തിന് വിദ്യാഭ്യാസം അത്യാവശ്യമായ സഹായകരമാക്കുക എന്നതാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യം. സർവ്വകലാശാലകളിൽ നൂതനവും ഗുണനിലവാരവുമുള്ള ഗവേഷണം പ്രോത്സാഹിപ്പിക്കണം. വിദ്യാർത്ഥികളുടെ വിമർശനാത്മകവും വിശകലനപരവുമായ കഴിവുകൾ വികസിപ്പിക്കാൻ ഉതകുന്നതാകണം ഗവേഷണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പഠനപരവും സാമൂഹികവുമായ വീക്ഷണകോണിൽ പ്രയോജനപ്പെടുന്ന രീതിയിലായിരിക്കണം ഗവേഷണം.
മനുഷ്യാവകാശങ്ങളുടെയും കടമകളുടെയും ആഗോളരേഖയാണ് ഇന്ത്യൻ ഭരണഘടനയെന്നും പുതുതലമുറ അതിനെക്കുറിച്ച് ബോധവാന്മാരാകണമെന്നും മിശ്ര പറഞ്ഞു. ഭരണഘടനയുടെ ഉന്നതമായ ആശയങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനുള്ള പ്രചോദനം വിദ്യാർത്ഥികൾക്ക് ലഭിക്കണം.