ചൈനയിൽ എംബിബിഎസ് പഠിക്കുന്നവർക്ക് പ്രാക്റ്റിക്കൽ ക്ലാസ് ഒരുക്കണം; ആവശ്യവുമായി വിദ്യാർത്ഥികൾ

കൊവിഡ് കാരണം ഇപ്പോഴും ഓൺലൈനിൽ ക്ലാസുകൾ തുടരുന്നതിനാൽ പ്രാക്ടിക്കൽ ക്ലാസുകൾ കിട്ടുന്നില്ല. കോളേജ് തുറക്കാൻ വൈകുമെന്നതിനാൽ നാട്ടിലുള്ള ഇവർക്ക് പ്രാക്ടിക്കൽ ക്ലാസുകൾക്ക് സൗകര്യമൊരുക്കണമെന്നാണ് ആവശ്യം. 

Prepare a practical class for MBBS students in China


തിരുവനന്തപുരം: ചൈനയിൽ എംബിബിഎസ് (MBBS) പഠിക്കുന്ന മലയാളി കുട്ടികൾക്ക് (Malayalee Students) സംസ്ഥാനത്ത് പ്രാക്ടിക്കൽ (Practocal Classes) ക്ലാസുകൾ ഒരുക്കണമെന്ന് ആവശ്യം. കൊവിഡ് കാരണം ഇപ്പോഴും ഓൺലൈനിൽ ക്ലാസുകൾ തുടരുന്നതിനാൽ പ്രാക്ടിക്കൽ ക്ലാസുകൾ കിട്ടുന്നില്ല. കോളേജ് തുറക്കാൻ വൈകുമെന്നതിനാൽ നാട്ടിലുള്ള ഇവർക്ക് പ്രാക്ടിക്കൽ ക്ലാസുകൾക്ക് സൗകര്യമൊരുക്കണമെന്നാണ് ആവശ്യം. 

തുണിയലക്കുന്നത് സിമ്പിളല്ലേ: മനുഷ്യരെപ്പോലെ തന്നെ തുണിയലക്കുന്ന ചിമ്പാൻസി, വൈറലായി വീഡിയോ

തൃശൂർ സ്വദേശി ഒലീവിയ മനോജ് ചൈനയിലാണ് എംബിബിഎസിന് പഠിക്കുന്നത്. കോവിഡ് ആദ്യം റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ നാട്ടിലേക്ക് വന്നു. ഒന്നരവർഷമായി ഓൺലൈനിലാണ് ക്ലാസ്. എന്നാൽ പ്രാക്ടിക്കലില്ല. മറ്റ് രാജ്യങ്ങളിൽ എംബിബിഎസ് കുട്ടികൾക്ക് നേരിട്ട് ക്ലാസുകൾ തുടങ്ങിയെങ്കിലും ചൈനയിലെ കോളേജുകളിൽ ഇപ്പോഴും ഓൺലൈൻ ക്ലാസുകളാണ്. അതിനാൽ പ്രാക്ടിക്കൽ ലാബ് എന്നിവയില്ലാതെയാണ് ഇവർ പഠിക്കുന്നത്. അവിടെ ക്ലാസ് തുടങ്ങാൻ വൈകുമെന്നാണ് വിവരമെന്ന് കുട്ടികൾ പറയുന്നു. അതിനാൽ സംസ്ഥാനത്ത് സൗകര്യമൊരുക്കണമെന്നാണ് ആവശ്യം.

ടിപി വധക്കേസ് വീണ്ടും സഭയിൽ; ചോദ്യവും മറുചോദ്യവുമായി കെ കെ രമയും മുഖ്യമന്ത്രിയും നേർക്കുനേർ
 

Latest Videos
Follow Us:
Download App:
  • android
  • ios