Fellowship : പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് സ്‌കീം; ​ഗവേഷണ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം; ഫെബ്രുവരി 5ന് മുന്‍പ്

സയൻസ് വിഷയങ്ങളിലോ എൻജിനിയറിങ് വിഷയങ്ങളിലോ ഗവേഷണ ബിരുദം നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം.

post doctoral fellowship scheme application invited

തിരുവനനന്തപുരം: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന് (Post Doctoral Fellowship) താല്പര്യമുള്ളവർ വ്യവസ്ഥകൾ അനുസരിച്ചുള്ള (Online Application) അപേക്ഷകൾ ഓൺലൈനായി ഫെബ്രുവരി  അഞ്ചിനകം സമർപ്പിക്കണം. സയൻസ് വിഷയങ്ങളിലോ എൻജിനിയറിങ് വിഷയങ്ങളിലോ ഗവേഷണ ബിരുദം നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ട് വർഷത്തേക്ക് പ്രതിമാസം 45,000 രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.kscste.kerala.gov.in,  esanil.kscste@kerala.gov.in, 0471-2548250.

ഭവനനിർമാണ വകുപ്പിൽ കരാർ നിയമനം
ഭവന നിർമാണ (സാങ്കേതിക വിഭാഗം) വകുപ്പ് ഹൗസിംഗ് കമ്മീഷണറുടെ കാര്യാലയത്തിൽ ജി.ഐ.എസ് അധിഷ്ഠിത ഭവന സ്ഥിതി വിവര സംവിധാനം നടപ്പാക്കുന്നതിനായി വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.  ആദ്യ ഘട്ടത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.  പ്രോഗ്രാം കോ ഓർഡിനേറ്റർ (ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ്), ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികകളിലാണ് നിയമനം.  ഉദ്യോഗാർത്ഥികൾ 17നകം അപേക്ഷകൾ ഇ-മെയിൽ വിലാസത്തിലോ തപാലിലോ ലഭ്യമാക്കണം.  അപേക്ഷകൾ അയക്കേണ്ട വിലാസം: ഹൗസിംഗ് കമ്മീഷണറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം- 695001, ഫോൺ: 0471-2330720, ഇ-മെയിൽ: housingcommissioner@gmail.com.
 

Latest Videos
Follow Us:
Download App:
  • android
  • ios