പോളിടെക്‌നിക്ക് ലാറ്ററൽ എൻട്രി; വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കൗൺസലിംഗിന് ഹാജരാകണം

ലാറ്ററൽ എൻട്രി പ്രവേശനത്തിനായി തൃശ്ശൂർ ജില്ലാ ഡിപ്ലോമ ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഓപ്ഷൻ നൽകിയിട്ടുള്ളതുമായ വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കൗൺസലിംഗിന് എത്തണം. 

polytechnic lateral entry students attend counselling with certificates

തിരുവനന്തപുരം: ലാറ്ററൽ എൻട്രി പ്രവേശനത്തിനായി തൃശ്ശൂർ ജില്ലാ ഡിപ്ലോമ ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഓപ്ഷൻ നൽകിയിട്ടുള്ളതുമായ വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കൗൺസലിംഗിന് എത്തണം. ഐ.ടി.ഐ - കെ.ജി.സി.ഇ വിഭാഗത്തിൽ 23ന് രാവിലെ ഒമ്പത് മുതൽ 10 വരെ സിവിൽ എൻജിനിയറിങ് ഒന്ന് മുതൽ 15 വരെ റാങ്കുകാരും, മെക്കാനിക്കൽ എൻജിനിയറിങ് ഒന്ന് മുതൽ 51 വരെയും ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് ഒന്ന് മുതൽ 91 വരെയും ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് ഒന്ന് മുതൽ 180 വരെയും കമ്പ്യൂട്ടർ എൻജിനിയറിങ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവരും എത്തണം.

എച്ച്.എസ്.ഇ/വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 23ന് രാവിലെ 10 മുതൽ 11 വരെ ജനറൽ, ഈഴവ, മുസ്ലിം ഉൾപ്പെടെയുള്ള എല്ലാ വിഭാഗക്കാരും ഒന്ന് മുതൽ 50 വരെ റാങ്കും, എസ്.സി ഒന്ന് മുതൽ 110 വരെയും ഇ.ഡബ്യൂ.എസ് ഒന്ന് മുതൽ 70 വരെയും എൽ.എ ഒന്ന് മുതൽ 225 വരെയും ബി.എച്ച് ഒന്ന് മുതൽ 90 വരെയും റാങ്കുകാർ എത്തണം. പ്രവേശനം ലഭിക്കുന്നവർ 13,780 രൂപ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് മുഖേനയും 2,000 രൂപ തുക ആയും ഫീസ് അടയ്ക്കണം. ലിസ്റ്റിൽ ഉൾപ്പെട്ട കോവിഡ് 19 രോഗികൾ/ക്വാറന്റീനിൽ കഴിയുന്നവർ 9048685105, 9447581736 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios