പോളിടെക്‌നിക് ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം; പി ജി ഡിപ്ലോമ കോഴ്‌സുകളിൽ സ്‌പോട്ട് അഡ്മിഷൻ

2021-22 അദ്ധ്യയന വർഷത്തിലെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിൽ  ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 27 മുതൽ 29 വരെ അതാതു സ്ഥാപനങ്ങളിൽ നടത്തും. 

polytechnic diploma lateral  entry admission

തിരുവനന്തപുരം:  2021-22 അദ്ധ്യയന വർഷത്തിലെ പോളിടെക്‌നിക് ഡിപ്ലോമ (Polytechnic Diploma) രണ്ടാം വർഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി (Lateral entry) പ്രവേശനത്തിൽ  ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 27 മുതൽ 29 വരെ അതാതു സ്ഥാപനങ്ങളിൽ നടത്തും. അപേക്ഷകർ www.polyadmission.org/let എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് എത്തേണ്ടതാണ്. സ്‌പോട്ട് അഡ്മിഷനിൽ അപേക്ഷകന് ജില്ലയിലെ ഏത് സ്ഥാപനങ്ങളിലേയും ഏത് ബ്രാഞ്ചുകളിലേയ്ക്കും പുതിയ ഓപ്ഷനുകൾ നൽകാവുന്നതാണ്.

കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഐ ടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ ഡിസൈൻ, ടെക്സ്റ്റയിൽ  ആൻഡ് അപ്പാരൽ ഡിസൈൻ, ഇന്റഗ്രേറ്റഡ് ലൈഫ്സ്റ്റൈൽ പ്രോഡക്ട് ഡിസൈൻ എന്നി പി ജി ഡിപ്ലോമ കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുകൾ ഉണ്ട്. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിക്ക് 55 ശതമാനം മാർക്കുള്ള താല്പര്യമുള്ള വിദ്യാർത്ഥികൾ, 1000 രൂപ അപ്ലിക്കേഷൻ ഫീസ് കെഎസ്‌ഐഡി ബാങ്ക് അക്കൗണ്ടിൽ ഒടുക്കിയതിന്റെ രസീത് സഹിതം, വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് (കെഎസ്‌ഐഡി വെബ്‌സൈറ്റിൽ ലഭ്യമാണ്) ഈ മാസം 29 നു വൈകിട്ട് മൂന്നിന് മുൻപായി അപേക്ഷിക്കണം. 30 നു ഓൺലൈൻ അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.ksid.ac.in സന്ദർശിക്കുക

Latest Videos
Follow Us:
Download App:
  • android
  • ios