യുക്രൈനിൽ നിന്നെത്തിയ എംബിബിഎസ് വിദ്യാർത്ഥികളുടെ തുടർപഠനം; സർക്കാരിനോട് അഭ്യർത്ഥനയുമായി രക്ഷിതാക്കൾ

ഞങ്ങൾ പ്രതിഷേധിക്കുകയല്ല, ഞങ്ങളുടെ കുട്ടികളെ ഇവിടുത്തെ കോളേജുകളിൽ പാർപ്പിക്കാൻ സർക്കാരിനോട് അഭ്യർത്ഥിക്കുകയാണ്

Parents urge government  to accommodate students who returned from ukraine

ദില്ലി: യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ (Ukraine Russia Crisis) എംബിബിഎസ് വിദ്യാർത്ഥികൾക്ക് (MBBS Students) ഇന്ത്യയിൽ തുടർപഠനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അഭ്യര്‍ത്ഥനയുമായി വിദ്യാർത്ഥികളും മാതാപിതാക്കളും. യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ എംബിബിഎസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിക്കാന്‍ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച ദില്ലിയിലെ ജന്തർമന്തറിലാണ്  ഇവര്‍  കൂടിച്ചേർന്നത്. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

"ഞങ്ങൾ പ്രതിഷേധിക്കുകയല്ല, ഞങ്ങളുടെ കുട്ടികളെ ഇവിടുത്തെ കോളേജുകളിൽ പ്രവേശിപ്പിക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുകയാണ് . തങ്ങളുടെ കുട്ടികളെ ഇന്ത്യയിലെ മെഡിക്കൽ കോളേജിൽ പഠിപ്പിക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കാൻ എല്ലാ മാതാപിതാക്കളും ദില്ലിയിൽ എത്തിയിട്ടുണ്ട്. ഞങ്ങൾ ഞങ്ങളുടെ മുഖ്യമന്ത്രിയെയും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനെയും കണ്ടിരുന്നു. അവരെ കൂടാതെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയെയും അദ്ദേഹത്തിന്റെ വസതിയിൽ പോയി കണ്ടു. ഈ പ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം ഉറപ്പു നൽകിയിട്ടുണ്ട്. യുക്രെയ്നിലെ ഖാർകിവ് സർവകലാശാലയിലെ അഞ്ചാം വർഷ എംബിബിഎസ് വിദ്യാർത്ഥി വിവേക് ​​ചന്ദേലിന്റെ പിതാവ് ഹിമാചൽ പ്രദേശിൽ നിന്നുള്ള ഡോ രാജേഷ് കുമാർ ചന്ദേൽ പറഞ്ഞു.

എത്ര വിദ്യാർത്ഥികളെ ഈ പ്രശ്നം ബാധിച്ചിട്ടുണ്ടെന്ന് അറിയിക്കാനും അഭ്യർത്ഥിക്കാനുമാണ് ഞങ്ങൾ ഇവിടെ വന്നത്. ഞങ്ങളുടെ കുട്ടികളുടെ ഭാവിയെക്കുറിച്ച് ആശങ്കയുള്ളതിനാല്‍ കൂട്ടായി ശബ്ദമുയർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു.' മാതാപിതാക്കളിലൊരാൾ വ്യക്തമാക്കി. 'എന്റെ മകള്‍ ഇവാനോയിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. ഓപ്പറേഷൻ ​ഗം​ഗയിലൂടെ വിദ്യാർത്ഥികളുടെ ജീവിതം രക്ഷിച്ച അതേ രീതിയിൽ തന്നെ അവരുടെ ഭാവിയും സുരക്ഷിതമാക്കണമെന്ന് ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുകയാണ്.' പ്രസിഡന്റ് ഓഫ് ദ് പേരന്റ്സ് അസോസിയേഷൻ ഓഫ് യുക്രൈൻ മെഡിക്കൽ സ്റ്റുഡന്റ്സ് ആർ ബി ​ഗുപ്ത പറഞ്ഞു. ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ഡൽഹി, ബിഹാർ, രാജസ്ഥാൻ, ഗുജറാത്ത്, തമിഴ്‌നാട്, ഒഡീഷ എന്നിവയുൾപ്പെടെ 10 സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾ ജന്തർമന്തറിൽ ചേർന്നു,” ഗുപ്ത കൂട്ടിച്ചേർത്തു.


 

Latest Videos
Follow Us:
Download App:
  • android
  • ios