Paramedical Courses : പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകൾ; ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നു പ്രിന്റെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി ഏപ്രിൽ 26 നകം ഫീസ് ഒടുക്കണം. 

Paramedical diploma courses allotment announced

തിരുവനന്തപുരം: പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി (professional Diploma in pharmacy), ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ സമർപ്പിച്ചവരുടെ (first allotment) ഒന്നാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നു പ്രിന്റെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി ഏപ്രിൽ 26 നകം ഫീസ് ഒടുക്കണം. ഓൺലൈനായും ഫീസ് ഒടുക്കാം. അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് അടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ ഓപ്ഷൻ ലിസ്റ്റിൽ നിന്നു നീക്കം ചെയ്യണം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കപ്പെടുന്നതുമല്ല. ഫീസ് അടച്ചവർ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല.  രണ്ടാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുന:ക്രമീകരണം ഏപ്രിൽ 26ന് വൈകിട്ട് അഞ്ച് വരെ. കൂടുതൽ വിവരങ്ങൾക്ക്: 0471 2560363,64.

ലബോറട്ടറി അസിസ്റ്റന്റ് താത്കാലിക ഒഴിവ്
മലപ്പുറം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സിയോ തത്തുല്യ യോഗ്യതയോ വേണം. ഏതെങ്കിലും അംഗീകൃത കെമിക്കൽ/ഫിസിക്കൽ ലബോറട്ടറിയിലെ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം (കേരള ഇൻഡസ്ട്രീസ് ആൻഡ് സബോർഡിനേറ്റ് സർവീസ് സ്‌പെഷ്യൽ റൂൾസ് പ്രകാരമുള്ള യോഗ്യത). 01/01/2018 നു 18 നും 41 നും മദ്ധ്യേയായിരിക്കണം പ്രായം. നിയമാനുസൃത വയസിളവ് ലഭിക്കും. 18,000 - 41,500 രൂപയാണ് വേതനം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 28 നകം നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.


 

Latest Videos
Follow Us:
Download App:
  • android
  • ios