Appointments: പാലിയേറ്റീവ് കെയര്‍ മെഡിക്കല്‍ ഓഫീസര്‍ നിയമനം; ഏപ്രില്‍ 28 ന് അഭിമുഖം

ആരോഗ്യകേരളം പദ്ധതിയിൽ  പാലിയേറ്റീവ് കെയര്‍ മെഡിക്കല്‍ ഓഫീസര്‍  നിയമനത്തിന് ഏപ്രില്‍ 28 ന് രാവിലെ 10.30 ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും

palliative care medical officer appointment

കോട്ടയം: ആരോഗ്യകേരളം (Aarogya keralam Project) പദ്ധതിയിൽ (palliative care medical officer) പാലിയേറ്റീവ് കെയര്‍ മെഡിക്കല്‍ ഓഫീസര്‍  നിയമനത്തിന് ഏപ്രില്‍ 28 ന് രാവിലെ 10.30 ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. അംഗീകൃത എം.ബി.ബി.എസ്. ബിരുദം,  ടി.സി.എം.സി. രജിസ്‌ട്രേഷന്‍ എന്നിവയുള്ള പാലീയേറ്റീവ് കെയറില്‍ ബി.സി.സി.പി.എം. കോഴ്‌സ് പാസ്സായവർക്കാണ് അവസരം. പ്രായപരിധി 62 . പ്രതിമാസ ശമ്പളം 41000 രൂപ. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. താല്‍പ്പര്യമുള്ളവര്‍ വയസ്സ്, യോഗ്യത, രജിസ്‌ട്രേഷന്‍, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം   ഏപ്രില്‍ 23 നകം dpmktmnew@gmail.com എന്ന ഈ-മെയില്‍ വിലാസത്തിലോ ജില്ലാ പ്രോഗ്രാം ഓഫീസര്‍, ആരോഗ്യ കേരളം, ജനറല്‍ ആശുപത്രി ബില്‍ഡിംഗ്, ടി.ബി. സെന്ററിനു സമീപം, കോട്ടയം എന്ന വിലാസത്തില്‍ നേരിട്ടോ, തപാലിലോ അപേക്ഷ നൽകണം. ഫോൺ: 04812304844

ഒപ്റ്റോമെട്രിസ്റ്റ് തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ
തൃപ്പൂണിത്തുറ ഗവ.ആയുർവേദ കോളേജ് ആശുപത്രി വികസനസമിതിയുടെ കീഴിൽ ഒഴിവുള്ള ഒപ്റ്റോമെട്രിസ്റ്റ് തസ്തികയിലേക്ക് ദിവസക്കൂലി വ്യവസ്ഥയിൽ താത്കാലിക നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള മെഡിക്കൽ കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഓഫ്താൽമിക്ക് അസിസ്റ്റന്റ് കോഴ്സ്/ ഒപ്റ്റോമെട്രിസ്റ്റ് കോഴ്സ്/ തത്തുല്യ യോഗ്യതയുള്ള 50 വയസിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 26ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ട് മുൻപാകെ വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ : 0484 2777489, 2776043

Latest Videos
Follow Us:
Download App:
  • android
  • ios