Project for Students : വിദ്യാർഥികൾക്കായി 26 ലക്ഷം രൂപയുടെ പദ്ധതിയൊരുക്കി പള്ളം ബ്ലോക്ക്; ഷീ പാഡ് പദ്ധതിയും

ബ്ലോക്കിന് കീഴിൽ വരുന്ന അയർക്കുന്നം, പനച്ചിക്കാട്, പുതുപ്പള്ളി, കുറിച്ചി, വിജയപുരം എന്നീ പഞ്ചായത്തുകളിൽ വരുന്ന സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

Pallam Block arranged many projects for students

കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസ മേഖലയിൽ വിപുലമായ പദ്ധതികൾക്ക് തുടക്കമിടുന്നു. വിദ്യാർഥികളിൽ മാലിന്യ സംസ്‌ക്കരണ അവബോധം സൃഷ്ടിക്കാൻ രൂപീകരിച്ച കളക്ടേഴ്‌സ് @ സ്‌കൂൾ പദ്ധതിയും വിദ്യാർഥിനികളിൽ ആരോഗ്യ സുരക്ഷയും ആർത്തവ ശുചിത്വവും  ഉറപ്പാക്കുന്നതിനുള്ള ഷീ പാഡ് പദ്ധതിയുമാണ് ആരംഭിക്കുക. ബ്ലോക്കിന് കീഴിൽ വരുന്ന അയർക്കുന്നം, പനച്ചിക്കാട്, പുതുപ്പള്ളി, കുറിച്ചി, വിജയപുരം എന്നീ പഞ്ചായത്തുകളിൽ വരുന്ന സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

കളക്ടേഴ്‌സ്@ സ്‌കൂൾ പദ്ധതിയുടെ ഭാഗമായി ജൈവ-അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുന്നതിനുള്ള ബിന്നുകൾ സ്‌കൂളുകൾക്ക് നൽകും. 27000 രൂപ വിലവരുന്ന കളക്ഷൻ ബിൻ യൂണിറ്റുകൾ 33 എൽ.പി- യു.പി സ്‌കൂളുകൾക്കും ഒമ്പത് ഹൈസ്‌കൂൾ - ഹയർ സെക്കൻഡറി സ്‌കൂളുകൾക്കുമാണ് നൽകുക. നാല് ബിന്നുകളാണ് ഒരു യൂണിറ്റിലുള്ളത്.

വിദ്യാർഥിനികളിൽ ആരോഗ്യ സുരക്ഷയും ആർത്തവ ശുചിത്വവും ഉറപ്പാക്കുന്നതിനായി 10 ഹൈസ്‌കൂൾ -ഹയർ സെക്കൻഡറി സ്‌കൂളുകളിലും ആറ് യു.പി സ്‌കൂളുകളിലും സാനിറ്ററി പാഡ്  ഇൻസിനേറ്ററുകളും സാനിറ്ററി പാഡുകൾ സൂക്ഷിക്കുന്നതിനുള്ള അലമാരകളും സ്ഥാപിക്കും. 45000 രൂപയാണ് ഒരു യൂണിറ്റിന് ചെലവ് വരുന്നത്. നവകേരള മിഷന്റെ ഭാഗമായി പൊതു വിദ്യാലയങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ശേഷിക്കുന്ന സ്‌കൂളുകളിൽ അടുത്ത വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കും. 

മേട്രൺ- കം-റസിഡന്റ് ട്യൂട്ടർ ഒഴിവ്; അപേക്ഷിക്കാം
കോട്ടയം: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ വൈക്കം, പാലാ, പള്ളം ബ്ലോക്ക് പരിധിയിൽ പ്രവർത്തിക്കുന്ന പെൺകുട്ടികൾക്കുള്ള പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർഥികളുടെ രാത്രികാല പഠനത്തിന് മേൽനോട്ടം വഹിക്കുന്നതിനായി മേട്രൺ- കം-റസിഡന്റ് ട്യൂട്ടർമാരെ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഈ അധ്യയന വർഷം മാർച്ച് 31 വരെയാണ് നിയമനം. ബിരുദവും, ബി.എഡും ഉള്ള യുവതികൾക്ക് അപേക്ഷിക്കാം. വിദ്യാർഥികളുടെ രാത്രികാല പഠനം, ഹോസ്റ്റലിലെ ട്യൂഷൻ പരിശീലകരുടെ മേൽനോട്ടം എന്നിവയുടെ ഉത്തരവാദിത്തം മേട്രൺ-കം-റസിഡന്റ് ട്യൂട്ടർക്കാണ്. ഉച്ചകഴിഞ്ഞ് നാലു മുതൽ രാവിലെ എട്ടുവരെയാണ് പ്രവർത്തി സമയം. മാസം 12,000 രൂപ ഓണറേറിയം ലഭിക്കും. താൽപര്യമുള്ളവർ ഫെബ്രുവരി 23നകം ജില്ലാ പട്ടികജാതി  വികസന ഓഫീസർ, ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവിൽ സ്റ്റേഷൻ, കളക്‌ട്രേറ്റ് പി.ഒ, കോട്ടയം- 686002 എ വിലാസത്തിൽ അപേക്ഷ നൽകണം. വിശദ വിവരത്തിന് ഫോൺ: 0481 2562503.


 

Latest Videos
Follow Us:
Download App:
  • android
  • ios