Apprenticeship : തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പെയ്ഡ് അപ്രന്റീസ്ഷിപ്പ്; 7000 രൂപ സ്റ്റൈപെൻഡ്

 2020, 2021 വര്‍ഷങ്ങളില്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പി.ജി ഡിപ്ലോമ എന്നിവ നേടിയവര്‍ക്ക് അപേക്ഷിക്കാം.

paid apprenticeship public relations department

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിലെ (Information and Public Relations Department) തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ (District Information Office)  പെയ്ഡ് അപ്രന്റീസ്ഷിപ്പിന് (Paid apprenticeship) അവസരം. 2020, 2021 വര്‍ഷങ്ങളില്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പി.ജി ഡിപ്ലോമ എന്നിവ നേടിയവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അപേക്ഷകര്‍ സ്വന്തമായി സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റ് ഡാറ്റാ കണക്ഷനും ഉള്ളവരായിരിക്കണം. പ്രതിമാസം 7000 രൂപയാണ് സ്‌റ്റൈപ്പന്റ്. അപ്രന്റീസ്ഷിപ്പ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ, ഫോട്ടോ എന്നിവ സഹിതമുള്ള അപേക്ഷകള്‍  2021 ഡിസംബര്‍ 12 ന് മുന്‍പ് dioprdtvm@gmail.com എന്ന ഇ-മെയ്ല്‍ വിലാസത്തില്‍ ലഭിക്കണം. സബ്ജക്റ്റ് ലൈനില്‍ 'അപ്രന്റീസ്ഷിപ്പ് 2021' എന്ന് സൂചിപ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്:  0471 2731300.

ഡെപ്യൂട്ടേഷൻ അപേക്ഷ ക്ഷണിച്ചു
ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സിന്റെ കോഴിക്കോട്, എറണാകുളം മേഖലാ ഓഫിസുകളിൽ അസിസ്റ്റന്റ് എൻജിനീയർ(സിവിൽ) തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിനു സംസ്ഥാന സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് എൻജിനീയർ റാങ്കിൽ കുറയാത്തവരും സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക് യോഗ്യതയുള്ളവരുമാകണം അപേക്ഷകർ. പേ സ്‌കെയിൽ 45800 - 89000 (ശമ്പള പരിഷ്‌കരണത്തിനു മുൻപ്). താത്പര്യമുള്ളവർ എൻ.ഒ.സി. സഹിതം ഡിസംബർ 20നു മുൻപ് അപേക്ഷിക്കണം. അപേക്ഷാ ഫോം dsya.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios