Self Employment : സ്വയംതൊഴിൽ സംരംഭങ്ങൾക്ക് ഒറ്റത്തവണ ടോപ് അപ് സഹായം; സൈനിക ക്ഷേമ ഓഫീസ് അപേക്ഷ ക്ഷണിച്ചു

സ്വയംതൊഴിൽ പദ്ധതി പ്രകാരം ബാങ്കുകൾ, കേന്ദ്ര-സംസ്ഥാന ഏജൻസികളിൽ നിന്ന് വിമുക്തഭടന്മാരോ അവരുടെ വിധവകളോ എടുത്ത ലോണുകളിൽ ഒറ്റത്തവണ ടോപ് അപ് ആയി തുക നൽകുന്നതിന് ജില്ലാ സൈനിക ക്ഷേമ ഓഫീസ് അപേക്ഷ ക്ഷണിച്ചു. 

one time top up help for self employment project

തിരുവനന്തപുരം:  സ്വയംതൊഴിൽ പദ്ധതി (Self Employment Scheme) പ്രകാരം ബാങ്കുകൾ, കേന്ദ്ര-സംസ്ഥാന ഏജൻസികളിൽ നിന്ന് വിമുക്തഭടന്മാരോ അവരുടെ വിധവകളോ എടുത്ത (Loans) ലോണുകളിൽ ഒറ്റത്തവണ ടോപ് അപ് ആയി തുക നൽകുന്നതിന് ജില്ലാ സൈനിക ക്ഷേമ ഓഫീസ് അപേക്ഷ ക്ഷണിച്ചു. വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിമുക്തഭടന്റെ അല്ലെങ്കിൽ വിധവയുടെ തിരിച്ചറിയൽ കാർഡ്, ഡിസ്ചാർജ് ബുക്ക്, പി.പി.ഒ എന്നിവയുടെ പകർപ്പുകളും സ്വയം തൊഴിൽ സംരംഭത്തിനു വേണ്ടി ലോൺ എടുത്തതിന്റെയും ചുരുങ്ങിയത് ഒരു വർഷമായി കൃത്യമായി തിരിച്ചടയ്ക്കുന്നുവെന്നതിന്റെയും ബാങ്കിൽ നിന്നുള്ള  രേഖകളും സമർപ്പിക്കണം. അപേക്ഷകൾ ഫെബ്രുവരി 24 ന് മുൻപായി ലഭിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2472748

അപേക്ഷ തിയതി നീട്ടി
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ലൈഫ് സ്‌കിൽസ് എഡ്യൂക്കേഷൻ ഡിപ്ലോമ പ്രോഗ്രാമിന് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. ഒരു വർഷം ദൈർഘ്യമുള്ള കോഴ്‌സിന് ബിരുദമാണ് യോഗ്യത. അപേക്ഷാഫോറം, പ്രോസ്പെക്ടസ് എന്നിവ നന്താവനം എസ്. ആർ. സി. ഓഫീസിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.srcc.in , 0471-2325101, 2325102, 9447471600

താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു 
വരടിയം ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിൽ 2022-23 അക്കാദമിക വർഷത്തിലേയ്ക്ക് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് കോഴ്സ് വിഷയത്തിന് താൽക്കാലിക അധ്യാപകരെ ആവശ്യമുണ്ട്. ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ ഒരു പകർപ്പമായി ഫെബ്രുവരി 20 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി വരടിയം ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിൽ ഹാജരാകണം. ഫോൺ: 0487-2214773, 8547005022

Latest Videos
Follow Us:
Download App:
  • android
  • ios