NEET 2022 Registration : നീറ്റ് 2022 എക്സാം രജിസ്ട്രേഷൻ; ആവശ്യമായ രേഖകൾ എന്തൊക്കെ?
എഴുത്ത് പരീക്ഷയായി ജൂലൈ 17 ന് നീറ്റ് 2022 നടത്തും. നീറ്റ് ചോദ്യപേപ്പറിൽ 200 ചോദ്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടാകും
ദില്ലി : നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) (National Testing Agency) നീറ്റ് 2022 രജിസ്‌ട്രേഷൻ നടപടികൾ ഏപ്രിൽ 6 മുതൽ ആരംഭിച്ചു. ബിഎസ്‌സി നഴ്‌സിംഗ്, വെറ്ററിനറി ഉൾപ്പെടെയുള്ള മെഡിക്കൽ പ്രോഗ്രാമുകളിൽ ചേരാൻ ആഗ്രഹിക്കുന്ന ബിരുദ (യുജി) മെഡിക്കൽ ഉദ്യോഗാർത്ഥികൾക്ക് neet.nta.nic.in എന്ന വെബ്‌സൈറ്റിലൂടെ മെയ് 6നകം അപേക്ഷിക്കാനും രജിസ്റ്റർ ചെയ്യാനും കഴിയും.. NEET 2022-ന് രജിസ്റ്റർ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥിയുടെ സമീപകാല പാസ്‌പോർട്ട് സൈസ് ഫോട്ടോ, പോസ്റ്റ്കാർഡ് സൈസ് ഫോട്ടോ, ഒപ്പ്, ഇടത്, വലത് കൈ വിരലുകൾ, തംപ് ഇപ്രഷൻ, കാറ്റഗറി സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്കാൻ ചെയ്ത കോപ്പികൾ എന്നിവ ഉൾപ്പെടെയുള്ള ചില രേഖകൾ നിർദ്ദിഷ്ട ഫോർമാറ്റുകളിൽ ഉദ്യോഗാർത്ഥികൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
എഴുത്ത് പരീക്ഷയായി ജൂലൈ 17 ന് നീറ്റ് 2022 നടത്തും. നീറ്റ് ചോദ്യപേപ്പറിൽ 200 ചോദ്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടാകും, 200 മിനിറ്റ് ദൈർഘ്യമുണ്ടാകുന്ന പരീക്ഷ നീറ്റ് പരീക്ഷ 13 ഭാഷകളിലായിട്ടാണ് നടത്തുന്നത്. ഇന്ത്യയിലെ ഏകദേശം 543 നഗരങ്ങളിലും ഇന്ത്യയ്ക്ക് പുറത്തുള്ള 14 നഗരങ്ങളിലും നടത്തും.
NEET രജിസ്ട്രേഷന് 2022-ന് ആവശ്യമായ രേഖകൾ എന്തൊക്കെയാണ്?
10 kb നും 200 kb നും ഇടയിലുള്ള പാസ്‌പോർട്ട് സൈസ് ഫോട്ടോയുടെ സ്കാൻ ചെയ്ത പകർപ്പ്
4 kb നും 30 kb നും ഇടയിൽ വലിപ്പമുള്ള സ്കാൻ ചെയ്ത ഒപ്പ്
പോസ്റ്റ്കാർഡ് സൈസ് ഫോട്ടോ
ഇടതും വലതും കൈകളുടെ വിരലുകളും തള്ളവിരലുകളും
കാറ്റഗറി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)
പൗരത്വ സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)
PwD സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)
പത്താം ക്ലാസ് പാസായ സർട്ടിഫിക്കറ്റ്
അടുത്തിടെ എടുത്ത ഫോട്ടോ, ഒന്നുകിൽ കളറിലോ അല്ലെങ്കിൽ കറുപ്പും വെളുപ്പും ഉള്ളതായിരിക്കണം. 80 ശതമാനം മുഖം (മാസ്ക് ഇല്ലാതെ) വെളുത്ത പശ്ചാത്തലത്തിൽ ചെവികൾ ഉൾപ്പെടെ ദൃശ്യമാകണം.
neet.nta.nic.in-ൽ നീറ്റ് 2022-ന് അപേക്ഷിക്കുമ്പോൾ, പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോയ്ക്ക് പുറമെ, ഉദ്യോഗാർത്ഥികൾ പോസ്റ്റ് കാർഡ് സൈസ് ഫോട്ടോയുടെ സ്കാൻ ചെയ്ത പകർപ്പ് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. NEET UG 2022-ന്റെ സ്കാൻ ചെയ്ത പോസ്റ്റ്കാർഡ് സൈസ് ഫോട്ടോ 4”x6” ആയിരിക്കണം കൂടാതെ 10 kb നും 200 kb നും ഇടയിൽ ആയിരിക്കണം. NEET-ന്റെ പോസ്റ്റ്കാർഡ് സൈസ് ഫോട്ടോയും വ്യക്തമായി മനസ്സിലാക്കാവുന്നതായിരിക്കണമെന്ന് NTA NEET ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
NEET 2022 ചോദ്യപേപ്പറിൽ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നിങ്ങനെ നാല് വിഷയങ്ങൾ ഉൾപ്പെടും. ഓരോ വിഷയത്തിലും ഒരു വിഭാഗത്തിൽ ചോയ്‌സുകളുള്ള രണ്ട് വിഭാഗങ്ങൾ ഉണ്ടായിരിക്കും. സെക്ഷൻ എയിൽ 35 ചോദ്യങ്ങളുണ്ടാകുമെങ്കിലും ബി വിഭാഗത്തിൽ 15 ചോദ്യങ്ങളേ ഉണ്ടാകൂ. സെക്ഷൻ ബിയിൽ നിന്നുള്ള 15 ചോദ്യങ്ങളിൽ, ഏതെങ്കിലും 10 ചോദ്യങ്ങൾ എഴുതാൻ ഉദ്യോഗാർത്ഥികൾക്ക് തിരഞ്ഞെടുക്കാം. അതിനാൽ, മൊത്തം ചോദ്യങ്ങളുടെ എണ്ണവും സമയത്തിന്റെ വിനിയോഗവും അതേപടി തുടരുമെന്ന് നീറ്റ് 2022 ഇൻഫർമേഷൻ ബുള്ളറ്റിൻ പറഞ്ഞു.