നീറ്റ് 2021 ഒഎംആർ ഷീറ്റ് എത്തി: അഡ്മിറ്റ് കാർഡ് ഉടൻ; പരീക്ഷ സെപ്റ്റംബർ 12 ന്
ഒഎംആർ ഉത്തരക്കടലാസ് എങ്ങനെ പൂരിപ്പിക്കണം എന്നതിനുള്ള നിർദ്ദേശങ്ങൾക്കൊപ്പം ഒരു സാമ്പിൾ ഒഎംആർ ഉത്തരക്കടലാസും neet.nta.nic.in വെബ്സൈറ്റിൽ അപ്പ് ലോഡ് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: അടുത്തമാസം നടക്കുന്ന നീറ്റ് പരീക്ഷയുടെ ഒഎംആർ ഷീറ്റ് മാതൃക എൻടിഎ പുറത്തിറക്കി. പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ എൻടിഎ ഉടൻ പുറത്തിറക്കും. ഒഎംആർ ഷീറ്റ് എങ്ങനെ പൂരിപ്പിക്കണം എന്നതടക്കമുള്ള നിർദ്ദേശങ്ങൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പുറത്തിറക്കി. ഒഎംആർ ഷീറ്റിന്റെ മാതൃക ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. സെപ്റ്റംബർ 12നാണ് രാജ്യത്ത് നീറ്റ് പരീക്ഷ നടക്കുന്നത്. പേനയും പേപ്പറും ഉപയോഗിച്ചാണ് പരീക്ഷ. ഒഎംആർ ഉത്തരക്കടലാസ് എങ്ങനെ പൂരിപ്പിക്കണം എന്നതിനുള്ള നിർദ്ദേശങ്ങൾക്കൊപ്പം ഒരു സാമ്പിൾ ഒഎംആർ ഉത്തരക്കടലാസും neet.nta.nic.in വെബ്സൈറ്റിൽ അപ്പ് ലോഡ് ചെയ്തിട്ടുണ്ട്.
ഒഎംആർ ഷീറ്റ് പൂരിപ്പിക്കുന്നതിന് വിദ്യാർത്ഥികൾക്ക് നീല അല്ലെങ്കിൽ കറുപ്പ് ഇങ്ക്ബോൾ പേന മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ഒഎംആർ ഉത്തരക്കടലാസുകൾ കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചാണ് മൂല്യനിർണയം നടത്തുന്നതെന്ന് വിദ്യാർഥികൾ പ്രത്യേകം ഓർക്കണം. അതുകൊണ്ടുതന്നെ വ്യക്തമായ രീതിയിൽ ഉത്തരങ്ങൾ രേഖപ്പെടുത്തണം. രാജ്യത്തെ പരീക്ഷാ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും എൻടിഎ പുറത്തുവിട്ടിട്ടുണ്ട്. പരീക്ഷാ നഗര അറിയിപ്പ് സ്ലിപ്പ് പരിശോധിച്ച് ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വെബ്സൈറ്റ് വഴി അതിന് കഴിയും. അതായത്, neet.nta.nic.in- ലും ചെയ്യാവുന്നതാണ്. പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ എൻടിഎ ഉടൻ പുറത്തിറക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona