അഭിഭാഷകനായിരുന്ന മോഹൻദാസ് കരംചന്ദ് ഗാന്ധി മഹാത്മ ഗാന്ധിയായത്....
സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ പങ്കാളിയാകുന്നതിന് മുമ്പ് ദക്ഷിണാഫ്രിക്കയിലെ അഭിഭാഷകനായിരുന്നു മോഹൻദാസ് കരംചന്ദ് ഗാന്ധി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണിപ്പോരാളികളായ ലാലാ ലജ്പത് റായ് മുതൽ ജഹവർലാൽ നെഹ്റു വരെയുള്ളവരുടെ പാതയിലെ ഒരാൾ.
ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്ന മഹാത്മാ ഗാന്ധിയുടെ ജന്മദിനമാണ് ഒക്ടോബർ 2. ഈ ദിവസത്തിന് മറ്റൊരു വിശേഷണം കൂടിയുണ്ട്. അന്താരാഷ്ട്ര അഹിംസ ദിനം കൂടിയാണ് ഒക്ടോബർ 2. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള പഠനം ഗാന്ധിജിയെക്കുറിച്ചുള്ളത് കൂടിയാണ്. അഭിഭാഷകവൃത്തിയിൽ നിന്നാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി സ്വാതന്ത്ര്യ സമരത്തിന്റെ നെടുതൂണായി മാറുന്നത്.
സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ പങ്കാളിയാകുന്നതിന് മുമ്പ് ദക്ഷിണാഫ്രിക്കയിലെ അഭിഭാഷകനായിരുന്നു മോഹൻദാസ് കരംചന്ദ് ഗാന്ധി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണിപ്പോരാളികളായ ലാലാ ലജ്പത് റായ് മുതൽ ജഹവർലാൽ നെഹ്റു വരെയുള്ളവരുടെ പാതയിലെ ഒരാൾ. എന്നിട്ടും തനിക്ക് ഈ ജോലി ചേരുന്നില്ലെന്ന് ഗാന്ധിജിക്ക് തോന്നി. അക്കാലത്തെ മികച്ച അഭിഭാഷകരായ ഫിറോസ് ഷാ മേത്ത, ബദറുദ്ദീൻ തയാബ്ജി എന്നിവർക്കുളള കഴിവുകൾ തനിക്കില്ലെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചിട്ടുണ്ട്. മികച്ച പ്രഭാഷണം, നിയമങ്ങളെക്കുറിച്ചുള്ള സമഗ്രമായ അറിവ്, ഇഷ്ടാനുസരണം നിയമങ്ങൾ പ്രയോഗിക്കാനുള്ള കഴിവ് എന്നിവ ഉള്ളവരായിരുന്നു അവർ.
ഒരിക്കൽ പോലും കോടതിയിൽ കേസ് വാദിക്കുന്ന അഭിഭാഷകനായി ഗാന്ധിജിയെ കോടതിയിൽ കാണാൻ സാധിക്കില്ല. എതിർ കക്ഷിയോട് വാദപ്രതിവാദം നടത്താൻ സാധിക്കാതെ വാക്കുകൾ കിട്ടാതെ ബുദ്ധിമുട്ടുന്ന ഗാന്ധി എന്ന അഭിഭാഷകനെയാണ് കാണാൻ സാധിക്കുക. തന്റെ അഭിഭാഷകവൃത്തിയെക്കുറിച്ച് ഗാന്ധിജ് തന്റെ ആത്മകഥയിൽ ഇപ്രകാരമാണ് പറഞ്ഞിരിക്കുന്നത്. ഞാൻ എല്ലാ ദിവസവും ബോംബെ ഹൈക്കോടതിയിൽ ഹാജരാകാറുണ്ടായിരുന്നു. അവിടെ നിന്ന് ഞാൻ ഒന്നും പഠിച്ചില്ലെന്ന് പറയാൻ സാധിക്കില്ല. പഠിക്കാൻ വേണ്ടത്ര അറിവെനിക്കില്ലായിരുന്നു. കേസ് വാദിക്കാനും ഉറങ്ങാനും എനിക്ക് സാധിച്ചില്ല, എന്നെ ഒപ്പം കൂട്ടുന്നവരുണ്ടായിരുന്നു. എന്റെ ലജ്ജാശീലം ലഘൂകരിക്കാൻ അതുവഴി സാധിച്ചു. ഹൈക്കോടതിയിൽ ഉറങ്ങുന്നത് ഫാഷനാണെന്ന് ചിന്തിച്ച എനിക്ക് ലജ്ജാബോധം പോലും നഷ്ടപ്പെട്ടു.
നിയമത്തിലെ സങ്കീർണ്ണതകൾ തനിക്ക് വഴങ്ങില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഒരിക്കൽ ഒരു വ്യക്തി ചെറിയൊരു കേസ് ഗാന്ധിയെ ഏൽപിച്ചു വാദിക്കാനായി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായെങ്കിലും സ്വതവേയുള്ള ലജ്ജാശീലം അപ്പോൾ ഇരട്ടിയായി. ഒരു വാക്കു പോലും വാദിക്കാൻ സാധിക്കാതെ ഒടുവിൽ കേസ് ഏൽപിച്ച വ്യക്തിയോടും മജിസ്ട്രേറ്റിനോടും അദ്ദേഹം മാപ്പ് പറഞ്ഞു.
ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി അഭിഭാഷകനായി സേവനം അനുഷ്ഠിക്കുന്ന കാലത്താണ് സത്യാഗ്രഹം എന്ന സമരമാർഗ്ഗം വികസിപ്പിച്ചെടുക്കുന്നത്. അതിനാലാണ് ദക്ഷിണാഫ്രിക്കയെ 'ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണ ശാല' എന്നു വിശേഷിപ്പിക്കുന്നത്. ഗാന്ധി പറയുന്നു. "ഏതു തരത്തിലുള്ള പീഡനത്തേയും അടിച്ചമർത്തലിനേയും നേരിടാൻ തയ്യാറാകുന്ന സത്യാഗ്രഹി സ്വായത്തമാക്കേണ്ടിയിരിക്കുന്നത് ആത്മനിഷ്ഠമായ ശക്തിയാണ്".