എവിജിസി പ്രൊമോഷൻ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് കേന്ദ്ര വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
AVGC പ്രൊമോഷൻ ടാസ്‌ക് ഫോഴ്‌സ് അതിന്റെ ആദ്യ പ്രവർത്തന പദ്ധതി 90 ദിവസത്തിനുള്ളിൽ സമർപ്പിക്കും
ദില്ലി: 2022-23 ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിൽ ആനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്, ഗെയിമിംഗ് & കോമിക്‌സ് (AVGC) (promotion task force) പ്രൊമോഷൻ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി നേതൃത്വം നൽകുന്ന ടാസ്‌ക് ഫോഴ്‌സിൽ നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ വകുപ്പ്, വിദ്യാഭ്യാസ മന്ത്രാലയം, ഇലക്‌ട്രോണിക്‌സ് വിവരസാങ്കേതിക മന്ത്രാലയം, വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് എന്നീ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർ അംഗങ്ങളായിരിക്കും. ഇതിൽ വ്യവസായ മേഖലയ്ക്കും വിപുലമായ പങ്കാളിത്തം ഉണ്ടായിരിക്കും.
ടെക്നിക്കളർ ഇന്ത്യ മേധാവി ബിരേൻ ഘോഷ്, പുനർയുഗ് ആർട്‌വിഷൻ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകൻ ആശിഷ് കുൽക്കർണി, അനിബ്രൈൻ സ്ഥാപകനും സിഇഒയുമായ ജേഷ് കൃഷ്ണ മൂർത്തി, കെയ്തൻ യാദവ്, COO, VFX പ്രൊഡ്യൂസർ, റെഡ്ചില്ലീസ് VFX, വിസിലിംഗ് വുഡ്സ് ഇന്റർനാഷണൽ ചീഫ് ടെക്നോളജി ഓഫീസർ ചൈതന്യ ചിഞ്ച്ലിക്കർ, സിങ്ക ഇന്ത്യ മേധാവിയും ഹെഡും സീനിയർ വൈസ് പ്രസിഡന്റും ആയ ഡോ.കിഷോർ കിച്ചിലി. ജി. ഹംഗാമ ഡിജിറ്റൽ മീഡിയ എന്റർടൈൻമെന്റ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ നീരജ് റോയ്. കർണാടക, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാന സർക്കാരുകളും ടാസ്ക് ഫോഴ്സിൽ ഉൾപ്പെടുന്നു. AICTE, NCERT തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്മാരും വ്യവസായ സ്ഥാപനങ്ങളായ MESC, FICCI, CII എന്നിവയുടെ പ്രതിനിധികളും ഉൾപ്പെടുന്നു.
ടാസ്‌ക് ഫോഴ്‌സിന്റെ പരിഗണനാ പരിധിയിൽ ഇനിപ്പറയുന്ന കാര്യങ്ങൾ ഉൾപ്പെടുന്നു:
ഒരു ദേശീയ AVGC നയത്തിന്റെ രൂപീകരണം,
AVGC അനുബന്ധ മേഖലകളിലെ ബിരുദം, ബിരുദാനന്തര ബിരുദം, ഡോക്ടറൽ കോഴ്സുകൾക്കായി ദേശീയ പാഠ്യപദ്ധതി ശുപാർശ ചെയ്യുക,
അക്കാദമിക് സ്ഥാപനങ്ങൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, വ്യവസായം എന്നിവയുമായി സഹകരിച്ച് നൈപുണ്യ സംരംഭങ്ങൾ സുഗമമാക്കുക,
തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക,
ഇന്ത്യൻ AVGC വ്യവസായത്തിന്റെ ആഗോള സാന്നിദ്ധ്യം വിപുലീകരിക്കുന്നതിന് പ്രചാരണവും വിപണി വികസന പ്രവർത്തനങ്ങളും സുഗമമാക്കുക,
AVGC മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കാൻ പ്രോത്സാഹന പദ്ധതികൾ ശുപാർശ ചെയ്യുകയും കയറ്റുമതി വർദ്ധിപ്പിക്കുകയും ചെയ്യുക.
AVGC പ്രൊമോഷൻ ടാസ്‌ക് ഫോഴ്‌സ് അതിന്റെ ആദ്യ പ്രവർത്തന പദ്ധതി 90 ദിവസത്തിനുള്ളിൽ സമർപ്പിക്കും