പ്ലസ് വൺ പ്രവേശനം: അലോട്ട്മെന്റ് നടക്കുന്നത് അംഗീകൃത ശാസ്ത്രീയ മാർഗങ്ങളിലൂടെ: മന്ത്രി വി. ശിവൻകുട്ടി

പരമാവധി കുട്ടികൾക്ക് അവർക്ക് ഇഷ്ടമുള്ള സ്കൂളുകളിൽ അവർക്ക് ഇഷ്ടമുള്ള കോഴ്സുകൾ തെരഞ്ഞെടുക്കാൻ കഴിയുന്നത് ഈ സംവിധാനത്തിന്റെ വിജയമാണ്. 

minister V sivankutty on Plus One Admission process

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം നടക്കുന്നത് അംഗീകൃത ശാസ്ത്രീയ മാർഗങ്ങളിലൂടെയെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. മാധ്യമങ്ങൾ വിവരിക്കുന്ന സംഗതികൾ വർഷങ്ങളായി തുടർന്നു വരുന്നവയാണ്. ബോണസ് പോയിന്റുകൾ കുറച്ചു കൊണ്ടു വരാനാണ് ഇപ്പോൾ ശ്രമിച്ചിട്ടുള്ളത്. മുൻ വർഷങ്ങളിൽ 18 പോയിന്റ് വരെ ബോണസ്സായി നൽകിയിരുന്നത് 10 ആക്കി നിജപ്പെടുത്തിയിരിക്കുകയാണ്. നീന്തലിന് നൽകിക്കൊണ്ടിരുന്ന ബോണസ് പോയിന്റ് നിർത്തലാക്കിയത് ഇതിന് ഉദാഹരണമാണ്.

ഒരുപാട് മാനദണ്ഡങ്ങൾ പരിഗണിച്ചതിനുശേഷമാണ് പേരിലെ അക്ഷരക്രമവും ജനനത്തീയതിയും ഒക്കെ  പരിഗണിക്കുന്നത്. തുല്യ സ്കോര്‍ വരുന്നവരെ പരിഗണിക്കുമ്പോഴാണ് മറ്റു ഘടകങ്ങൾ പരിഗണിക്കാൻ നിർബന്ധിതരാകുന്നത്. പി.എസ്.സി. പോലും നിയമനങ്ങൾക്ക് സ്വീകരിക്കുന്നത് ഈ മാതൃകയാണ്. ഇത്തരം ഘടകങ്ങൾ പരിഗണിച്ചില്ലെങ്കിൽ കുട്ടികൾ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ചിതറിപ്പോകുന്ന അവസ്ഥയുണ്ടാകും. 

പരമാവധി കുട്ടികൾക്ക് അവർക്ക് ഇഷ്ടമുള്ള സ്കൂളുകളിൽ അവർക്ക് ഇഷ്ടമുള്ള കോഴ്സുകൾ തെരഞ്ഞെടുക്കാൻ കഴിയുന്നത് ഈ സംവിധാനത്തിന്റെ വിജയമാണ്. ഏകജാലകം സംവിധാനം വഴി പ്ലസ് വൺ പ്രവേശനം നടത്തുന്ന അപൂർവ്വം സംസ്ഥാനമാണ് കേരളം. അതിനു മുമ്പ് മെറിറ്റ് അടിസ്ഥാനത്തിൽ ലഭ്യമാകുന്ന സീറ്റുകൾ വളരെ കുറവായിരുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. 

ഒരേ ക്ലാസിൽ മൂന്ന് ജോഡി ഇരട്ടകൾ, സാമ്യത്തിൽ അമ്പരന്ന് അധ്യാപകരും കുട്ടികളും

ചാക്ക ഇന്റർനാഷണൽ ഐ ടി ഐ ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും

തിരുവനന്തപുരം ചാക്ക ഗവൺമെൻറ് ഐ ടി ഐയിൽ പൂർത്തീകരിച്ച ഒന്നാംഘട്ട ഇൻറർനാഷണൽ ഐ ടി ഐയുടെ ഉദ്ഘാടനം ഓഗസ്റ്റ് 31ന് രാവിലെ 11.30ന്  പൊതുവിദ്യാഭ്യാസ, തൊഴിൽ, നൈപുണ്യ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. ഐ എസ് ഒ സർട്ടിഫിക്കേഷനുള്ള  ചാക്ക ഗവൺമെൻറ് ഐ ടി ഐ 5.23 കോടി രൂപ ചെലവഴിച്ചാണ് അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള ഒന്നാം ഘട്ട നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. മാസ്റ്റർപ്ലാനിൽ നിഷ്‌കർഷിക്കുന്ന രീതിയിൽ പുതിയ പ്രധാന കവാടവും റോഡും നിർമിച്ചു. ക്ലസ്റ്റർ രീതിയിൽ ക്രമീകരിച്ച വർക്ക് ഷോപ്പുകൾ, എൻ എസ് ക്യു എഫ് സിലബസ് പ്രകാരം അത്യന്താധുനിക സൗകര്യമുള്ള ക്ലാസ് മുറികൾ, ഐ സി ടി ലാബ്, സർവീസ് സ്റ്റേഷൻ കം വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ, വിദേശ കമ്പനികളെ ഉൾപ്പെടുത്തിക്കൊണ്ട് ക്യാമ്പസ് റിക്രൂട്ട്‌മെന്റുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ഇവയ്‌ക്കൊപ്പം ബയോഫ്‌ലോക് മത്സ്യ കൃഷി, തുമ്പൂർമൂഴി എയറോബിക് കമ്പോസ്റ്റ് എന്നിവയും സജ്ജീകരിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios