Cyber Security : സൈബർ സെക്യൂരിറ്റി സ്കിൽസ് പ്രോഗ്രാം ആരംഭിച്ച് മൈക്രോസോഫ്റ്റ്
സൈബർ സുരക്ഷയിലെ അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിലാണ് ഈ പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത്. എല്ലാ തരത്തിലുമുള്ള പഠിതാക്കളെയും പിന്തുണക്കുന്ന രീതിയിലാണ് കോഴ്സ് മൊഡ്യൂളുകൾ രൂപകൽപന ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെ സൈബർ സുരക്ഷാ നൈപുണ്യ പദ്ധതി ആരംഭിച്ച് മൈക്രോസോഫ്റ്റ് കമ്പനി. 2022ഓടെ ഒരു ലക്ഷത്തിലധികം പഠിതാക്കൾക്ക് ഇതുവഴി വൈദഗ്ധ്യം നേടാൻ സാധിക്കും. ഡിജിറ്റൽ സുരക്ഷ തൊഴിൽ മേഖലയിൽ ഇന്ത്യയിലെ തൊഴിലാളികളെ ശാക്തീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഈ പദ്ധതി. സൈബർ സുരക്ഷയിലെ അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിലാണ് ഈ പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത്. എല്ലാ തരത്തിലുമുള്ള പഠിതാക്കളെയും പിന്തുണക്കുന്ന രീതിയിലാണ് കോഴ്സ് മൊഡ്യൂളുകൾ രൂപകൽപന ചെയ്തിരിക്കുന്നത്.
“ഒരു കമ്പനിയെന്ന നിലയിൽ സുരക്ഷിതവും വിശ്വാസ്യവുമായ നിലപാടാണുള്ളത്. ലോകമെമ്പാടുമുള്ള ഗവൺമെന്റുകളുമായും സിവിൽ സമൂഹവുമായും ഓർഗനൈസേഷനുകളുമായും, അവർ സുരക്ഷിതരായി തുടരാൻ വളരെ അടുത്ത് പ്രവർത്തിക്കുന്നവരാണ് ഞങ്ങൾ. സൈബർ സുരക്ഷാ വൈദഗ്ദ്ധ്യ പരിപാടിയിൽ നിക്ഷേപം നടത്തുന്നതും അടുത്ത തലമുറയെക്കൂടി സുരക്ഷിതരായി ജീവിക്കാൻ തയ്യാറാക്കുകയും ചെയ്യുന്നത് ആ ശ്രമത്തിന്റെ ഭാഗമായിട്ടാണ്,” മൈക്രോസോഫ്റ്റ് ഇന്ത്യ പ്രസിഡന്റ് അനന്ത് മഹേശ്വരി പറഞ്ഞു. ഈ വൈദഗ്ധ്യം ജനാധിപത്യവൽക്കരിക്കാൻ മൈക്രോസോഫ്റ്റ് പ്രതിജ്ഞാബദ്ധമാണെന്നും സൈബർ സുരക്ഷാ വൈദഗ്ധ്യം എല്ലാവർക്കും ആക്സസ് ചെയ്യാവുന്നതും താങ്ങാനാവുന്നതുമാക്കുന്നതിനുള്ള ശക്തമായ ചുവടുവയ്പ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൈക്രോസോഫ്റ്റ് നാല് പുതിയ സെക്യൂരിറ്റി, കംപ്ലയൻസ്, ഐഡന്റിറ്റി സർട്ടിഫിക്കേഷനുകളാണ് അവതരിപ്പിച്ചിട്ടുളത്. ലോകമെമ്പാടുമുള്ള 25 ദശലക്ഷം ആളുകളെ പുതിയ ഡിജിറ്റൽ വൈദഗ്ധ്യം നേടുന്നതിന് സഹായിക്കുന്നതിനുള്ള മൈക്രോസോഫ്റ്റിന്റെ ആഗോള നൈപുണ്യ സംരംഭമാണിത്. ഈ സംരംഭത്തിലൂടെ ഇന്ത്യയിൽ 3 ദശലക്ഷത്തിലധികം ആളുകൾ വൈദഗ്ധ്യം നേടിയിട്ടുണ്ട്.