Mega Job Fair : ശ്രം മെഗാ തൊഴില്‍മേള ഫെബ്രുവരി 19ന് കോഴിക്കോട്; 40 കമ്പനികളിലായി 1500നടുത്ത് ഒഴിവുകൾ

നാല്‍പതോളം കമ്പനികളിലായി 1500-ഓളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . 

Mega Job fair at Kozhikode

തിരുവനന്തപുരം: കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ മേല്‍നോട്ടത്തില്‍ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെയും, ജില്ല പ്ലാനിങ് ഒഫിസിന്റെയും ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ ശ്രം എന്ന പേരില്‍ (Mega Job Fair) മെഗാ തൊഴില്‍മേള ഫെബ്രുവരി 19ന് കോഴിക്കോട് ഗവ. എന്‍ജിനീയറിംഗ് കോളേജില്‍ നടത്തും. നാല്‍പതോളം കമ്പനികളിലായി 1500-ഓളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . തൊഴില്‍ അന്വേഷകര്‍ക്ക് ഫെബ്രുവരി 16 വരെ www.statejobportal.kerala.gov.in വെബ്‌സൈറ്റിലെ ജോബ് ഫെയര്‍ ഓപ്ഷന്‍ വഴി രജിസ്റ്റര്‍ ചെയ്യാം.  എന്‍ജിനീയറിങ്, ഫാര്‍മസി, നഴ്‌സിങ് , ഐടിഐ, ഓട്ടോമൊബൈല്‍, സെയില്‍സ്, ഇന്‍ഷുറന്‍സ് മേഖലകളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7306402567

പ്രീമെട്രിക് ആനുകൂല്യങ്ങൾ: അപേക്ഷാ തീയതി നീട്ടി
ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർഥികളുടെ 2021-22 വർഷത്തെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കു വേണ്ടി അപേക്ഷ  സമർപ്പിച്ചിട്ടില്ലാത്ത സ്ഥാപനങ്ങൾക്ക് ഫെബ്രുവരി 10 മുതൽ 28 വരെ ഇ-ഗ്രാന്റ്‌സ് സൈറ്റ് മുഖേന അപേക്ഷിക്കാം. സ്ഥാപന മേധാവികൾ പട്ടികജാതി വിഭാഗം വിദ്യാർത്ഥികളുടെ പ്രീമെട്രിക് ആനുകൂല്യത്തിനായുളള ഓൺലൈൻ അപേക്ഷ ഫെബ്രുവരി 28 നു മുമ്പ് അയയ്ക്കണം. മാർച്ച് ഒന്നിനു ശേഷം അപേക്ഷ സമർപ്പിക്കാനാവില്ല.

Latest Videos
Follow Us:
Download App:
  • android
  • ios