Allotment : മെഡിക്കൽ, ഡെന്റൽ ആദ്യ അലോട്ട്മെന്റ്; അർഹരായവർക്ക് നാളെ മുതൽ ഏഴ് വരെ പ്രവേശനം നേടാം

വിദ്യാർത്ഥിയുടെ പേര്, റോൾ നമ്പർ, ലഭിച്ച കോളേജ്, അലോട്ട്മെൻറ് ലഭിച്ച കാറ്റഗറി, ഓഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ അലോട്ട്മെൻറ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

medical dental first allotment published

കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെയും സ്വാശ്രയ മെഡ‍ിക്കൽ കോളേജുകളിലെയും 2021 ലെ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലെ  (First Allotment)സംസ്ഥാന ക്വോട്ടാ സീറ്റുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രവേശന പരീക്ഷ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആൾ ഇന്ത്യ ദന്തൽ കൗൺസിലിന്റെ അം​ഗീകാരം ലഭിക്കാത്തതിനാൽ ശ്രീശങ്കര ദന്തൽ കോളേജ്, അകത്തുമുറി, വർക്കല ഈ ഘട്ടത്തിൽ അലോട്ട്മെന്ററിൽ ഉൾപ്പെടുത്തിയിട്ടില്ല. 

അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോംപേജിൽ ലഭ്യമാണ്. ഹോം പേജിൽ നിന്ന് വിദ്യാർത്ഥികൾ‌ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് നിർബന്ധമായും എടുക്കേണ്ടതാണ്. വിദ്യാർത്ഥിയുടെ പേര്, റോൾ നമ്പർ, ലഭിച്ച കോളേജ്, അലോട്ട്മെൻറ് ലഭിച്ച കാറ്റഗറി, ഓഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ അലോട്ട്മെൻറ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

അലോട്ട്മെൻറ് ലഭിച്ച വിദ്യാർഥികൾക്ക് 3. 2. 2022 മുതൽ അവരവരുടെ ഹോംപേജിൽ ഡേറ്റാ ഷീറ്റ് എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് ഡേറ്റാ ഷീറ്റ് പ്രിൻറ് ചെയ്ത് എടുക്കാവുന്നതാണ്.  പ്രവേശനം നേടുന്ന സമയത്ത് അലോട്ട്മെൻറ് മെമ്മോ പ്രോസ്പെക്ടസ് ക്ലോസ് 11. 7. 1 പ്രകാരമുള്ള രേഖകൾ എന്നിവ കോളേജ് അധികാരികൾക്ക് മുന്നിൽ ഹാജരാക്കേണ്ടതാണ്.  അലോട്ട്മെൻറ് ലഭിക്കുന്ന എസ് സി, എസ് ടി, ഒഇസി, മത്സ്യത്തൊഴിലാളികളുടെ മക്കൾ, ഒഇസിക്ക് ലഭ്യമായ ആനുകൂല്യങ്ങൾക്ക് അർഹമായ സമുദായത്തിൽ പെട്ട വിദ്യാർത്ഥികൾ. 20. 6. 2005 തീയതിയിലെ G.O.(MS)No.25/2005/SCSTDD, G.O.(MS)No.10/2014/BCDD തീയതി 23.05.2014 എന്നീ സർക്കാർ ഉത്തരവുകൾ അനുസരിച്ച് ഫീസ് ആനുകൂല്യത്തിന് അർഹരായ വിദ്യാർഥികളും ശ്രീ ചിത്ര ഹോം ജുവനൈൽ ഹോം നിർഭയ ഹോം എന്നിവയിലെ വിദ്യാർഥികളും ഗവൺമെൻറ് അംഗീകൃത ഫീസ് സൗജന്യത്തിന് അർഹരാണ്. എന്നാൽ ഇവർ 1000 രൂപ ഫീസായി പ്രവേശനപരീക്ഷ കമ്മീഷണർക്ക് അടയ്ക്കേണ്ടതാണ്.  എന്നാൽ ഇത്തരം വിദ്യാർഥികൾക്ക് സ്വാശ്രയ കോളേജുകളിലെ മൈനോറിറ്റി/ എൻആർഐ സീറ്റിൽ അലോട്ട്മെൻറ് ലഭിക്കുന്ന പക്ഷം അലോട്ട്മെൻറ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള മുഴുവൻ ഫീസും അടയ്ക്കേണ്ടതും ഫീസിളവിന് അർഹരല്ലാതാകുന്നതും ആണ്.

അലോട്ട്മെൻറ് ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്മെൻറ് മെമ്മോറിയൽ കാണിച്ചിട്ടുള്ളതും പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരിൽ അടയ്ക്കേണ്ടതുമായ ഫീസ് 3. 2. 022 വൈകുന്നേരം മുതൽ 7. 2.2022 വരെയുള്ള തീയതികളിൽ ഓൺലൈൻ പെയ്മെൻറ് മുഖാന്തിരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തിരമോ ഒടുക്കിയ ശേഷം അലോട്ട്മെൻറ് ലഭിച്ച കോളേജുകളിൽ 2022 ഫെബ്രുവരി നാല് മുതൽ ഫെബ്രുവരി 7 വൈകിട്ട് 4 മണി വരെ പ്രവേശനം നേടാവുന്നതാണ്.

ട്രാവൻകൂർ മെഡിക്കൽ കോളേജ് കൊല്ലം, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് തിരുവല്ല, പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് പാലക്കാട്, എന്നീ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 2021 -22 വർഷത്തെ എംബിബിഎസ് കോഴ്സിലേക്കുള്ള ഫീസ് നിശ്ചയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ പ്രസ്തുത കോളേജുകളിൽ എംബിബിഎസ് കോഴ്സിന് അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർത്ഥികൾ 2020 21 വർഷത്തെ ഫീസ് താൽക്കാലികമായി അടയ്ക്കേണ്ടതും കൂടാതെ അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റി/ സർക്കാർ/ ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവ് പ്രകാരം നിശ്ചയിക്കപ്പെടുന്ന 2021- 22 വർഷത്തെ ഫീസ് അനുസരിച്ച് അധിക തുക അടക്കേണ്ടി വന്നാൽ പ്രസ്തുത തുക അടച്ചു കൊള്ളാം എന്ന സാക്ഷ്യപത്രം കൂടി നൽകേണ്ടതുമാണ്.

സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് ബിഡിഎസ് കോഴ്സുകളിലേക്ക് എൻആർഐ ക്വാട്ടയിൽ അലോട്ട്മെൻറ് ലഭിച്ചിട്ടുള്ളവരിൽ എൻആർഐ സർട്ടിഫിക്കറ്റ് സംബന്ധിച്ച് കാൻഡിഡേറ്റ് പോർട്ടലിൽ മെമ്മോയുള്ള വിദ്യാർത്ഥികൾ എൻആർഐ കോട്ടയിലേക്ക് പരിഗണിക്കുന്നതിന് ആവശ്യമായതും ന്യൂനതകൾ പരിഹരിക്കുന്നതിന് മെമ്മോയിൽ സൂചിപ്പിച്ചിരിക്കുന്നതുമായ ആധികാരിക രേഖകൾ അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിയുടെ 30.11.2021 ലെ No.ASC100/21/MBBS/BDS/NRI  പ്രകാരമുള്ള മാർഗ്ഗ നിർദ്ദേശമനുസരിച്ച് രണ്ടാംഘട്ട അലോട്ട്മെൻറ് 2 ദിവസം മുമ്പോ/ ഒന്നാം ഘട്ട അലോട്ട്മെന്റ് മുതൽ ഒരു മാസത്തിനകം ഏതാണോ ആദ്യം വരുന്നത് ആ തീയതിക്കകം ഓൺലൈനായി അപ്‌ലോഡ് ചെയ്ത് ന്യൂനതകൾ പരിഹരിക്കേണ്ടതാണ്. നിശ്ചിത സമയത്തിനകം ന്യൂനതകൾ പരിഹരിക്കാത്ത വിദ്യാർത്ഥികളുടെ എൻ ആർ ഐ കാറ്റഗറിയും എൻആർഐ ക്വാട്ടയിൽ ലഭിച്ച അഡ്മിഷനും റദ്ദാകുന്നതാണ്. ഇത്തരം വിദ്യാർത്ഥികളുടെ ഈ  ഘട്ടത്തിലെ എൻആർഐ ക്വാട്ടയിലെ അലോട്ട്മെൻറ് താത്ക്കാലികം ആയിരിക്കും.
  
എംബിബിഎസ് ബിഡിഎസ് കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെൻറ് സംബന്ധിച്ച വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. രണ്ടാംഘട്ട അലോട്ട്മെന്റിന് മുമ്പായി  അർഹതയുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ‌ നടത്തുന്നതിനും നിലവിലുളള ഓപ്ഷനുകൾ ക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദ് ചെയ്യുന്നതിനും ക്രമീകരണമുണ്ടായിരിക്കുന്നതാണ്. പ്രത്യക ശ്രദ്ധക്ക്: അലോട്ട്മെന്റ് ലഭിച്ചവരിൽ നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്ത മുഴുവൻ വിദ്യാർത്ഥികളുടെയും അലോട്ട്മെന്റും ബന്ധപ്പെട്ട സ്ട്രീമിലം ഹയർ ഓപ്ഷനുകളും റദ്ദാകുന്നതാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios