National Education Policy : ദേശീയ വിദ്യാഭ്യാസ നയം; നവസാക്ഷരത പരിപാടികൾ ഊർജ്ജിതമാക്കി കേന്ദ്രം

അടുത്ത അഞ്ച് വർഷം കൊണ്ട്  നിരക്ഷരരായ എല്ലാവർക്കും വിദ്യാഭ്യാസം. ഇതാണ് പുതിയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായുള്ള സാക്ഷരത പരിപാടിയുടെ ലക്ഷ്യം. 

literacy programme for central government

ദില്ലി: ദേശീയ വിദ്യാഭ്യാസനയത്തിന്റെ (National Education Policy) ഭാഗമായുള്ള (Literacy Programme) നവ സാക്ഷരത പരിപാടിക്കുളള നടപടികൾ ഊർജ്ജിതമാക്കി കേന്ദ്രം. പദ്ധതി ജനങ്ങളിലേക്ക് എത്തിക്കാൻ മൂന്ന് കോടി സന്നദ്ധപ്രവർത്തകരെയാണ് നിയോഗിച്ചിരിക്കുന്നത്. അഞ്ച് വർഷം കൊണ്ട് നിരക്ഷരായ പരാമവധി പേരിലേക്ക് അടിസ്ഥാനവിദ്യാഭ്യാസം എത്തിക്കുകയാണ് ലക്ഷ്യം.

അടുത്ത അഞ്ച് വർഷം കൊണ്ട്  നിരക്ഷരരായ എല്ലാവർക്കും വിദ്യാഭ്യാസം. ഇതാണ് പുതിയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായുള്ള സാക്ഷരത പരിപാടിയുടെ ലക്ഷ്യം. ഭാഷ , ഗണിതം എന്നിവയിൽ അടിസ്ഥാന അറിവ് നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മുതിർന്നവർക്ക് വിദ്യാഭ്യാസം എന്ന പഴയ മുദ്രവാക്യത്തിന് പകരം എല്ലാവർക്കും വിദ്യാഭ്യാസമെന്നതാണ് പുതിയ സാക്ഷരത പദ്ധതിയുടെ ആപ്തവാക്യം. പതിനഞ്ച് വയസിനു മുകളിലുള്ളവരെല്ലാം പദ്ധതിയിൽ ഉൾപ്പെടും. 

ഓൺലൈനായും ഓഫ്‍ലൈനായും പദ്ധതി നടപ്പാക്കുന്നുണ്ട്. നവമാധ്യമങ്ങളും ഉപയോഗപ്പെടുത്തും. പദ്ധതിയുടെ നടത്തിപ്പിന് വിദ്യാർത്ഥികൾ, ആശാ പ്രവർത്തകർ ഉൾപ്പെടെ സന്നദ്ധപ്രവർത്തകരെ ഉപയോഗപ്പെടുത്തും. ഇതിനായി മൂന്ന് കോടി പേർക്ക് പരിശീലനം നൽകിയിട്ടുണ്ട്. സ്കൂളുകളാകും പദ്ധതിയുടെ അടിസ്ഥാനയൂണിറ്റ്. 1037 കോടിയാണ് ഈ വർഷം പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. ഇതിൽ 700 കോടി രൂപ കേന്ദ്രം നൽകും. ബാക്കി സംസ്ഥാനങ്ങളാകും വഹിക്കുക.  2011-ലെ സെൻസസ് പ്രകാരം, 15 വയസിനും അതിനു മുകളിലും പ്രായമുള്ള രാജ്യത്തെ സാക്ഷരരല്ലാത്തവരുടെ എണ്ണം 25.76 കോടിയാണ്.  നിലവിൽ ഏകദേശം 18.12 കോടി മുതിർന്നവർ ഇപ്പോഴും അക്ഷരാഭ്യാസമില്ലാത്തവരാണെന്നാണ് കണക്കാക്കപ്പെടുന്നത്.


 

Latest Videos
Follow Us:
Download App:
  • android
  • ios