Norka Roots : നോർക്ക റൂട്ട്സ് പ്രതിനിധികളെന്ന വ്യാജേന പ്രവർത്തിക്കുന്ന വ്യാജസംഘങ്ങൾക്കെതിരെ നിയമ നടപടി

 ഇത്തരത്തിലുള്ള സംഘങ്ങൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും. 

Legal action against fake groups operating under the guise of Norka Roots representatives

തിരുവനന്തപുരം: നോർക്ക റൂട്ട്സിന്റെ (Norka Roots) പ്രതിനിധികളെന്ന വ്യാജേനെ വിദേശത്തേക്ക് ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്ത് തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നോർക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു. ഇത്തരത്തിലുള്ള സംഘങ്ങൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും. നോർക്ക റൂട്ട്സിന്റെ സേവനങ്ങൾക്കോ പദ്ധതികൾക്കോ ഇടനിലക്കാരായി സംസ്ഥാനത്തിനകത്തോ പുറത്തോ വ്യക്തികളെയോ ഏജൻസികളെയോ നിയോഗിച്ചിട്ടില്ല. 

നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org വഴിയും അതിന്റെ ഓഫീസുകൾ വഴിയുമാണ് സേവനങ്ങളും പദ്ധതികളും നടപ്പാക്കുന്നത്. നോർക്കയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന 1800 425 3939 ടോൾ ഫ്രീ നമ്പരിൽ വിളിക്കാം. 0091 880 20 12345 എന്ന നമ്പരിൽ വിദേശത്ത് നിന്നും മിസ്സ്ഡ് കോൾ സേവനവും ലഭ്യമാണ്. ഔദ്യോഗിക വെബ്സൈറ്റ് അല്ലാതെയുള്ള  വെബ്സൈറ്റ് ലിങ്കുകൾ, സാമൂഹിക മാധ്യമ ലിങ്കുകൾ തുടങ്ങിയവയിലും നോർക്ക റൂട്ട്സിന്റെ റിക്രൂട്ട്മെന്റ് അടക്കമുള്ള സേവനങ്ങൾക്കായി അപേക്ഷിച്ച് വഞ്ചിതരാവരുതെന്നും സി.ഇ.ഒ അറിയിച്ചു.

ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് 16ന്
2021-22 അദ്ധ്യയന വർഷത്തെ ബി.എസ്‌സി പാരാമെഡിക്കൽ കോഴ്‌സുകളിലെ സ്‌പെഷ്യൽ അലോട്ട്‌മെന്റ് 16 ന് നടത്തും. ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളേജ്/കോഴ്‌സ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in വഴി  ഏപ്രിൽ 12 മുതൽ 14 വൈകിട്ട് 5 മണി വരെ ചെയ്യാം. എൽ.ബി.എസ്സ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം നേടിയ അപേക്ഷകർ സ്‌പെഷ്യൽ അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ അനുവദിച്ചു കൊണ്ടുള്ള എൻ.ഒ.സി രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. എല്ലാ വിഭാഗക്കാർക്കും ഇതിൽ പങ്കെടുക്കം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ 19 നകം ഫീസ് അടച്ച് കോളേജുകളിൽ പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 64.

Latest Videos
Follow Us:
Download App:
  • android
  • ios