എൽ ഡി ക്ലാർക്ക് മുഖ്യപരീക്ഷ; അർഹതപ്പട്ടികയിൽ ഉൾപ്പെട്ടത് രണ്ട് ലക്ഷത്തിലധികം ഉദ്യോ​ഗാർത്ഥികൾ

പ്രാഥമികപരീക്ഷ നടന്ന ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്, അസിസ്റ്റന്റ് സെയില്‍സ്മാന്‍, വി.ഇ.ഒ. തുടങ്ങിയ മറ്റു തസ്തികകളുടെ അര്‍ഹതപ്പട്ടിക തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കും. 

LD Clerk final examination list published

തിരുവനന്തപുരം: എല്‍.ഡി. ക്ലാര്‍ക്ക് മുഖ്യപരീക്ഷയ്ക്കുള്ള ജില്ലാതല അര്‍ഹതപ്പട്ടികയിൽ  14 ജില്ലകളിലായി 2,31,447 പേര്‍. നവംബര്‍ 20-ന്  ഇവര്‍ക്കുള്ള മുഖ്യപരീക്ഷ നടത്തും. www.keralapsc.gov.in എന്ന വെബ്സൈറ്റില്‍ അര്‍ഹതപ്പട്ടിക പരിശോധിക്കാം. പ്രാഥമികപരീക്ഷ നടന്ന ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്, അസിസ്റ്റന്റ് സെയില്‍സ്മാന്‍, വി.ഇ.ഒ. തുടങ്ങിയ മറ്റു തസ്തികകളുടെ അര്‍ഹതപ്പട്ടിക തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കും. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്തുന്ന മുഖ്യപരീക്ഷയില്‍ പങ്കെടുക്കുവാന്‍ അര്‍ഹത നേടിയവരുടെ പട്ടികയാണിവ.

ചില പരീക്ഷകള്‍ അഞ്ചുഘട്ടങ്ങളിലായി ഫെബ്രുവരി, മാര്‍ച്ച്, ജൂലായ് മാസങ്ങളില്‍ നടന്നതിനാല്‍ ഓരോഘട്ടത്തിലും പങ്കെടുത്തവര്‍ക്ക് രജിസ്റ്റര്‍ നമ്പറിനൊപ്പം എ, ബി, സി, ഡി എന്നിങ്ങനെ കോഡ് നല്‍കിയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതിനാല്‍ ഓരോ ഉദ്യോഗാര്‍ഥിക്കും ഏതുഘട്ടത്തില്‍ പരീക്ഷ എഴുതിയെന്ന് സ്വയം ഉറപ്പുവരുത്താം.

കോവിഡ് ബാധിച്ചതിനാല്‍ നിശ്ചിതദിവസം പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് മുന്‍കൂട്ടി അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അഞ്ചാംഘട്ടമായി പരീക്ഷ നടത്തിയിരുന്നു. അവര്‍ക്ക് യഥാര്‍ഥ പരീക്ഷാതീയതിക്കുള്ള കോഡാണ് നല്‍കിയിട്ടുള്ളത്. ഓരോ ജില്ലയിലേക്കും അന്തിമ റാങ്ക്പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവരുടെ ആറിരട്ടി ഉദ്യോഗാര്‍ഥികളെയാണ് അര്‍ഹതപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അന്തിമപരീക്ഷയുടെ തീയതിയും വിശദമായ പാഠ്യപദ്ധതിയും നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios