Lakshya Mega Job Fair : ലക്ഷ്യ മെഗാ ജോബ് ഫെയർ: ഓറിയന്റേഷൻ പ്രോഗ്രാം മാർച്ച്‌ 16ന്

വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കെടുക്കാം. കൂടാതെ അന്നേ ദിവസം സ്പോട്ട് രജിസ്ട്രേഷനും ലഭ്യമാണ്.

Lakshya mega job fair orientation programme

തിരുവനന്തപുരം: സങ്കൽപ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലാഭരണകൂടം, കേരള അക്കാദമി ഫോർ സ്കിൽസ് എക്‌സെല്ലെൻസ്, ജില്ലാ സ്കിൽ കമ്മിറ്റി എന്നിവയുടെ സംയുക്തബിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലക്ഷ്യ മെഗാ ജോബ് ഫെയറിനു മുന്നോടിയായി ഒരു ദിവസത്തെ സൗജന്യ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജോബ് ഇന്റർവ്യൂവിൽ പങ്കെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, എങ്ങനെ ഒരു ഇന്റർവ്യൂ പാസ്സാകം എന്നിങ്ങനെ ഉള്ള വിഷയങ്ങളാണ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
    
മാർച്ച്‌ 16ന് നടക്കുന്ന  ഓറിയന്റേഷൻ പ്രോഗ്രാമിൽ  പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ഇന്ന്(മാർച്ച്‌ 14) രാത്രി ഒമ്പത് മണിക്ക് മുമ്പായി താഴെ നൽകിയിട്ടുള്ള ഗൂഗിൾ ഫോം  പൂരിപ്പിച്ചു നൽകണമെന്ന് ജില്ലാ സ്കിൽ കോർഡിനേറ്റർ അറിയിച്ചു. https://forms.gle/JCwp1oBoYNvRGqT8A മാർച്ച് 19ന് നീരാമങ്കര എൻ. എസ്. എസ് കോളേജ് ഫോർ വിമനിലാണ് ജോബ് ഫെയർ സംഘടിപ്പിക്കുന്നത്. www.statejobportal.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കെടുക്കാം. കൂടാതെ അന്നേ ദിവസം സ്പോട്ട് രജിസ്ട്രേഷനും ലഭ്യമാണ്.

48 ഓളം കമ്പനികളിലായി 3000 ത്തോളം ഒഴിവുകള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  തൊഴിലന്വേഷകര്‍ക്ക് സ്റ്റേറ്റ് ജോബ് പോര്‍ട്ടലില്‍ ജോബ് ഫെയര്‍ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് തുടര്‍ന്ന് വരുന്നലക്ഷ്യ മെഗാ ജോബ് ഫെയര്‍ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എഞ്ചിനീയറിംഗ്, നഴ്‌സിംഗ് , ഐ.ടി.ഐ, ഓട്ടോമൊബൈല്‍ പോളിടെക്‌നിക്, എം.ബി.എ, ബിരുദം, ബിരുദാന്തര ബിരുദം, പ്ലസ് ടു, പത്താംതരം യോഗ്യതകള്‍ക്കു പുറമെ മറ്റു അംഗീകൃതമായ ഹ്രസ്വ, ദീര്‍ഘകാല കോഴ്‌സുകള്‍ ചെയ്ത തൊഴില്‍ അന്വേഷകര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ജില്ലാ സ്‌കില്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8075365424. ഇ-മെയ്ല്‍- luminakase@gmail.com.

Latest Videos
Follow Us:
Download App:
  • android
  • ios