IIM Kozhikode : എആർഐഐഎ 2021 റാങ്കിംഗിൽ ഇടംപിടിച്ച ഏക ഐഐഎം ആയി കോഴിക്കോട് ഐഐഎം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ റാങ്കിംഗിൽ ഇടംനേടിയ ഏക ഐഐഎം ആണിത്.

Kozhikode IIM is the only IIM to be ranked in the ARIIA 2021 rankings

കോഴിക്കോട്: കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി (Education minister) ഡോ. സുഭാഷ് സർക്കാർ ന്യൂഡൽഹിയിൽ ഇന്ന് പുറത്തിറക്കിയ അടൽ നൂതനാശയ റാങ്കിംഗിൽ (ARIIA Ranking) ദേശീയ പ്രാധാന്യമുള്ള സ്ഥാപനം, കേന്ദ്ര സർവകലാശാല, സിഎഫ്‌ഐ (നോൺ-ടെക്‌നിക്കൽ) വിഭാഗങ്ങളിൽ നൂതനാശയത്തിന്റെ കാര്യത്തിൽ രണ്ടാമത്തെ സ്ഥാനം നേടുന്ന വിദ്യാഭ്യാസ സ്ഥാപനമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, കോഴിക്കോട് (IIM Kozhikode) തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ റാങ്കിംഗിൽ ഇടംനേടിയ ഏക ഐഐഎം ആണിത്.

ഐ ഐ എം കെ  രണ്ടാം സ്ഥാനത്തെത്തിയ ‘ദേശീയ പ്രാധാന്യമുള്ള ഇൻസ്റ്റിറ്റ്യൂട്ട് , കേന്ദ്ര സർവ്വകലാശാല, സിഎഫ്‌ഐകൾ (സാങ്കേതികേതര)’ എന്ന വിഭാഗത്തിന് കീഴിൽ  ഡൽഹിയിലെ ഇഗ്നോ ആണ് ഒന്നാം സ്ഥാനത്ത്.  ARIIA- യിൽ, സാങ്കേതികേതര സ്ഥാപനങ്ങൾക്കായി ഒരു പ്രത്യേക വിഭാഗം ഇതാദ്യമായാണ് ആരംഭിച്ചത്.

നൂതനാശയങ്ങളുടെ അടിത്തറയിലാണ് പരമ്പരാഗത അതിരുകൾ ഐഐഎംകെ ഭേദിച്ചത്. സംരംഭകത്വ മനോഭാവം വളർത്തുന്നതിന്  ശരിയായ പ്രചോദനവും മാർഗനിർദേശവും നൽകുന്നത് വഴി 2047 ൽ ഇന്ത്യൻ ആശയങ്ങളെ ആഗോളവൽക്കരിക്കുകയാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാഴ്ചപ്പാട് എന്നും ഐഐഎം കോഴിക്കോട് ഡയറക്ടർ പ്രൊഫ. ദേബാഷിസ് ചാറ്റർജി പറഞ്ഞു.

കോഴിക്കോട് ഐഐഎം- ന് സ്വന്തമായി ഐഐഎംകെ ലൈവ്, എന്ന പേരിൽ  ബിസിനസ് ഇൻകുബേറ്ററും സംരംഭകത്വ വികസന കേന്ദ്രവുമുണ്ട്.  ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ പിന്തുണയോടെ 2016 ൽ ഇത് സ്ഥാപിതമായി.  നൂതനാശയങ്ങളും, പുതിയ ബിസിനസ്സ് സംരംഭവും, സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്ന ദേശീയതലത്തിലെ ഒരു മികവിന്റെ കേന്ദ്രം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ബിസിനസ് ഇൻകുബേറ്ററായി പ്രവർത്തിക്കുകയാണ് ഐഐഎംകെ ലൈവിന്റെ ലക്ഷ്യം.

കേരളത്തിൽ നിന്നുള്ള മറ്റ് മൂന്ന് ഇൻസ്റ്റിറ്റ്യൂട്ടുകളും റാങ്കിംഗിൽ ഉൾപ്പെട്ടിട്ടുണ്ട് . ജനറൽ (സാങ്കേതികേതര) വിഭാഗത്തിൽ, ശ്രീ നാരായണ കോളേജ് രണ്ടാം റാങ്കും, മഹാത്മാഗാന്ധി സർവകലാശാല മൂന്നാം സ്ഥാനവും നേടി. സിഎഫ്‌ടിഐ/കേന്ദ്ര സർവകലാശാല/ദേശീയ പ്രാധാന്യമുള്ള സ്ഥാപനം (സാങ്കേതികം) വിഭാഗത്തിൽ എൻഐടി കോഴിക്കോട് 9-ാം സ്ഥാനത്താണ്.

 

Latest Videos
Follow Us:
Download App:
  • android
  • ios