Skill development training : ഹരിത നൈപുണ്യ വികസനം സൗജന്യ പരിശീലന പദ്ധതി; യോ​ഗ്യത ശാസ്ത്ര വിഷയത്തിൽ ബിരുദം

ശാസ്ത്ര വിഷയത്തിൽ ബിരുദമുള്ളവർക്കായി ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ നിർമ്മാണവും വർഗ്ഗീകരണവും (പാരാ-ടാക്‌സോണമി), പരിസ്ഥിതി സൗഹൃദ ഭക്ഷ്യ പരിശോധന പരിശീലനം എന്നീ വിഷയങ്ങളിൽ പരിശീലനം നൽകും.  

kill Development Free Training Scheme

തിരുവനന്തപുരം: കേന്ദ്ര വന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ ധനസഹായത്തോടെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെ (Kerala Science and Technology Council) പരിസ്ഥിതി വിവരണകേന്ദ്രം (ENVIS HUB) ഹരിത നൈപുണ്യ വികസനത്തിനു (Free training programme) സൗജന്യ പരിശീലന പദ്ധതി നടപ്പിലാക്കുന്നു. ശാസ്ത്ര വിഷയത്തിൽ ബിരുദമുള്ളവർക്കായി ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ നിർമ്മാണവും വർഗ്ഗീകരണവും (പാരാ-ടാക്‌സോണമി), പരിസ്ഥിതി സൗഹൃദ ഭക്ഷ്യ പരിശോധന പരിശീലനം എന്നീ വിഷയങ്ങളിൽ പരിശീലനം നൽകും.  

12-ാം തരം വിജയിച്ചവർക്ക് ജൈവ വൈവിധ്യ സംരക്ഷണം, മുളയുടെ പ്രചരണവും പരിപാലനവും എന്നീ വിഷയങ്ങളിലും 10-ാം തരം വിജയിച്ചവർക്ക് ഗുണമേൻമയുള്ള നടീൽ വസ്തുക്കളുടെ ഉത്പാദനം എന്ന വിഷയത്തിലും പരിശീലനം ലഭിക്കും.  മുള കൊണ്ടുള്ള കരകൗശല വസ്തുക്കൾ നിർമിക്കുന്നതിനുള്ള പരിശീലനത്തിനു വിദ്യാഭ്യാസ യോഗ്യത ബാധകമല്ല. പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെടുന്നവർക്കു പരിശീലനകാലയളവിൽ താമസസൗകര്യവും, ഭക്ഷണവും സൗജന്യമായി നൽകും.  താത്പര്യമുള്ളവർ ഓൺലൈൻ പോർട്ടലായ www.gsdp-envis.gov.in മുഖേന അപേക്ഷ സമർപ്പിക്കണം.  കൂടുതൽ വിവരങ്ങൾക്ക്: www.kerenvis.nic.in വെബ്‌സൈറ്റ് സന്ദർശിക്കുകയോ, envkerala@gmail.com എന്ന ഇ-മെയിലിലോ, 0471-2548210 ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.  അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20.
 

Latest Videos
Follow Us:
Download App:
  • android
  • ios