Exam Postponed : ആറ്റുകാല്‍ പൊങ്കാല; കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു
മാറ്റി വെച്ച പരീക്ഷകളില്‍ ബി എ എം എസ്സ് ഒഴികെയുള്ള പരീക്ഷകള്‍ ഫെബ്രുവരി പതിനെട്ട് വെള്ളിയാഴ്ചയും ബി എ എം എസ്സ് പരീക്ഷകള്‍ ഫെബ്രുവരി പത്തൊന്‍പത് ശനിയാഴ്ചയും നടത്തും.
തിരുവനന്തപുരം: കേരള ആരോഗ്യശാസ്ത്ര (Kera Health Science University) സര്‍വ്വകലാശാല 2022 ഫെബ്രുവരി പതിനേഴിന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ (Theory Exams postponed) തിയറി പരീക്ഷകളും (Examinations) മാറ്റിവെച്ചു. ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയില്‍ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. മാറ്റി വെച്ച പരീക്ഷകളില്‍ ബി എ എം എസ്സ് ഒഴികെയുള്ള പരീക്ഷകള്‍ ഫെബ്രുവരി പതിനെട്ട് വെള്ളിയാഴ്ചയും ബി എ എം എസ്സ് പരീക്ഷകള്‍ ഫെബ്രുവരി പത്തൊന്‍പത് ശനിയാഴ്ചയും നടത്തും.
ഹെൽത്ത് പ്രമോട്ടർക്കുള്ള അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചാലക്കുടി ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിൽ പട്ടികവർഗ ഹെൽത്ത് പ്രമോട്ടർമാരുടെ കരാർ അടിസ്ഥാനത്തിലുള്ള ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവർഗ യുവതി -യുവാക്കൾക്ക് അപേക്ഷിക്കാം. പി.വി.ടി.ജി, അടിയ, പണിയ, മല പണ്ടാര വിഭാഗങ്ങൾക്ക് എട്ടാം ക്ലാസ് യോഗ്യത മതിയാകും. നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സ് പഠിച്ചവർക്കും, ആയുർവേദം പാരമ്പര്യ വൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്കും മുൻഗണന ലഭിക്കും. പ്രായപരിധി 20 നും 35 നും മദ്ധ്യേയാണ്. പ്രതിമാസ ശമ്പളം ടി.എ ഉൾപ്പെടെ 13,500 രൂപ. ഉദ്യോഗാർത്ഥികൾക്ക് www.cmdkerala.net, www.stdd.kerala.gov.in എന്നീ വെബ്സൈറ്റ് മുഖേന അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28 വൈകീട്ട് 5.00 മണി. എഴുത്തു പരീക്ഷയുടെയും നേരിട്ടുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഫോൺ: 0480 2706100, 9496070362
ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ സ്‌കില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ അംഗീകാരമുള്ള പ്രോഗ്രാമിന് പ്ലസ് ടു ആണ് യോഗ്യത. ഒരു വര്‍ഷമാണ് കോഴ്സിന്റെ കാലാവധി. തിയറി, പ്രാക്ടിക്കല്‍ ക്ലാസുകളും ഇന്റേണ്‍ഷിപ്പും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി 28. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2325101, 2325102, wvvw.srccc.in