Award Application : സംസ്ഥാന പരിസ്ഥിതി മിത്രം പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ 2022 ലെ പരിസ്ഥിതിമിത്രം പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.

kerala state environment award

തിരുവനന്തപുരം: സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ 2022 ലെ environment) പരിസ്ഥിതിമിത്രം പുരസ്‌കാരങ്ങൾക്ക് (apply awards) അപേക്ഷ ക്ഷണിച്ചു. മികച്ച പരിസ്ഥിതി സംരക്ഷകൻ, പരിസ്ഥിതി പത്രപ്രവർത്തകൻ, പരിസ്ഥിതി ദൃശ്യ മാധ്യമ പ്രവർത്തകൻ, പരിസ്ഥിതി ഗവേഷകൻ, പരിസ്ഥിതി സംരക്ഷണ സ്ഥാപനം, തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നീ വിഭാഗങ്ങളിലാണ് പരിസ്ഥിതിമിത്രം പുരസ്‌കാരങ്ങൾ നൽകുന്നത്. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷകളും അനുബന്ധരേഖകളും മെയ് 13 നകം ഡയറക്ടർ, പരിസ്ഥിതികാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റ്, നാലാംനില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ, തമ്പാനൂർ, തിരുവനന്തപുരം - 695 001 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2326264, ഇ-മെയിൽ: environmentdirectorate@gmail.com.

കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്‌സിന് അപേക്ഷിക്കാം
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ. (ട്രാവൽ ആൻഡ് ടൂറിസം) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കേരള സർവകലാശാലയുടെയും, എ.ഐ.സി.ടി.ഇ.യുടെയും അംഗീകാരത്തോടെയാണ് കോഴ്‌സ് നടത്തുന്നത്. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദവും കെമാറ്റ്/സിമാറ്റ് യോഗ്യത ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർഥികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 9446529467/0471-2329539, 2327707.

Latest Videos
Follow Us:
Download App:
  • android
  • ios