Kerala PSC| അഡ്മിഷൻ ടിക്കറ്റ്, പരീക്ഷ കേന്ദ്രം മാറ്റം; ഓർത്തുവെക്കേണ്ട പി എസ് സി അറിയിപ്പുകൾ ഇവയാണ്

നവംബർ 13 വൈകുന്നേരം 6 മണി മുതൽ നവംബർ 14 വൈകുന്നേരം ആറ് മണിവരെ ഡേറ്റ സെന്ററിൽ അപ്ഡേഷൻ നടക്കുന്നതിനാൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ തുളസി, വകുപ്പു തല പരീക്ഷ സെർവറുകൾ ഈ കാലയളവിൽ ലഭിക്കുന്നതല്ല. 

kerala psc updated news

തിരുവനന്തപുരം: നവംബർ 13 വൈകുന്നേരം 6 മണി മുതൽ നവംബർ 14 വൈകുന്നേരം ആറ് മണിവരെ ഡേറ്റ സെന്ററിൽ അപ്ഡേഷൻ (Data Updation) നടക്കുന്നതിനാൽ (Kerala Public Service Commission) കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ തുളസി, വകുപ്പു തല പരീക്ഷ സെർവറുകൾ ഈ കാലയളവിൽ ലഭിക്കുന്നതല്ല. ആയതിനാൽ നവംബർ 14 15 തീയതികളിൽ പി എസ് സി പരീക്ഷ എഴുതുന്ന ഉദ്യോ​ഗാർത്ഥികൾ നവംബർ 13 അഞ്ച് മണിക്ക് മുമ്പ് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കേണ്ടതാണ്. 

വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ക്ലർക്ക് (മെയിൻ പരീക്ഷ) (കാറ്റഗറി നമ്പർ 207/19, 208/19, 171/19, 554/19 തുടങ്ങിയവ) തസ്തികകളിലേക്ക് 2021 നവംബർ 20 ന് ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കേണ്ടതാണ്.

23-10-2021 ൽ നടത്താൻ നിശ്ചയിച്ചിരുന്ന പി എസ് സി ബിരുദ തല പ്രാഥമിക പരീക്ഷകൾ 13-11-2021 ശനിയാഴ്ച ഉച്ചക്ക് 1.30 മുതൽ 3.15 വരെ നടത്താൻ നിശ്ചയിച്ചിരിക്കുന്നു. ഉദ്യോ​ഗാർത്ഥികൾ 23-10-2021 ലെ പരീക്ഷക്കായി ലഭിച്ചിട്ടുള്ള അഡ്മിഷൻ ടിക്കറ്റ് തന്നെ ഉപയോ​ഗിക്കേണ്ടതാണ്. പരീക്ഷ കേന്ദ്രം പരീക്ഷ സമയം എന്നിവയിൽ മാറ്റമില്ല. (കോട്ടയം ജില്ലയിൽ സെന്റർ നമ്പർ 1642 ജോർജിയൻ പബ്ലിക് സ്കൂൾ പുതുപ്പള്ളി കോട്ടയം ഒഴികെ)  കോട്ടയം ജില്ലയിൽ സെന്റർ നമ്പർ 1642 ജോർജിയൻ പബ്ലിക് സ്കൂൾ പുതുപ്പള്ളി കോട്ടയം എന്ന പരീക്ഷ കേന്ദ്രത്തിലെ രജിസ്റ്റർ നമ്പർ 244724 മുതൽ 244923 വരെയുളള ഉദ്യോ​ഗാർത്ഥികൾ ഡോൺബോസ്കോ എച്ച് എസ് എസ് പുതുപ്പള്ളി കോട്ടയം എന്ന സെന്ററിൽ എത്തി പരീ​ക്ഷ എഴുതേണ്ടതാണ്. പരീക്ഷ സമയത്തിൽ മാറ്റമില്ല. 
 

Latest Videos
Follow Us:
Download App:
  • android
  • ios