Reservation for Transgenders : ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് അധ്യാപനജോലിയിൽ 1% സംവരണം നൽകാൻ കർണാടക സർക്കാർ

ഭാവിയിൽ എല്ലാ റിക്രൂട്ട്‌മെന്റുകളിലും ട്രാൻസ്ജെൻഡർ കമ്യൂണിറ്റിക്ക് 1% സംവരണം ഏർപ്പെടുത്താൻ സംസ്ഥാന പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.

karnataka government decided to reserve jobs for transgender community

കർണാടക: കർണാടകയിൽ അധ്യാപന ജോലിയിൽ (teaching jobs) പ്രവേശനം നേടാൻ (Transgender Community) ട്രാന്ഡസ്ജെൻഡർ കമ്യൂണിറ്റിയിൽ നിന്നുള്ള അം​ഗങ്ങൾക്കും (job opportunity) അവസരം ലഭിക്കുന്നു. വരാനിരിക്കുന്ന റിക്രൂട്ട്മെന്റുകളിൽ 1 ശതമാനം  ഇവർക്കായി സംവരണം ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കർണാടകയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് വിദ്യാഭ്യാസ വകുപ്പിൽ നിയമനം ലഭിക്കാൻ അവസരമൊരുങ്ങുന്നത്.  

ഭാവിയിൽ എല്ലാ റിക്രൂട്ട്‌മെന്റുകളിലും ട്രാൻസ്ജെൻഡർ കമ്യൂണിറ്റിക്ക് 1% സംവരണം ഏർപ്പെടുത്താൻ സംസ്ഥാന പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. സംസ്ഥാനത്തെ വിവിധ സർക്കാർ സ്‌കൂളുകളിലേക്ക് 15,000 അധ്യാപകരെ നിയമിക്കുന്നതിന് വിജ്ഞാപനം ചെയ്ത കരട് ചട്ടത്തിലും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് ഡെക്കാൾ ഹെറാൾഡ് വാർത്തയിൽ പറയുന്നു. 

കരട് വിജ്ഞാപനമനുസരിച്ച്, വരാനിരിക്കുന്ന റിക്രൂട്ട്‌മെന്റിൽ കുറഞ്ഞത് 150 തസ്തികകളെങ്കിലും ട്രാൻസ്‌ജെൻഡർ ഉദ്യോഗാർത്ഥികൾക്കായി സംവരണം ചെയ്യും. 1977ലെ കർണാടക സിവിൽ സർവീസ് (ജനറൽ റിക്രൂട്ട്‌മെന്റ്) ചട്ടങ്ങളിൽ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് വകുപ്പിലെ ഉദ്യോഗസ്ഥർ വിശദീകരിച്ചു. 2021ൽ കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയെ തുടർന്നാണ് ഭേദഗതികൾ വരുത്തിയത്.

“നിയമങ്ങളിൽ ഭേദഗതികൾ കൊണ്ടുവന്നതിന് ശേഷം നടത്തുന്ന ആദ്യത്തെ റിക്രൂട്ട്‌മെന്റാണിത്. ഭേദഗതികൾക്കും സംസ്ഥാന സർക്കാർ വിജ്ഞാപനത്തിനും ശേഷം, ട്രാൻസ്‌ജെൻഡർ വിഭാഗത്തിനായി  1% തസ്തികകൾ സംവരണം ചെയ്യുന്നു,” കമ്മീഷണർ ഡോ. വിശാൽ ആർ പറഞ്ഞു. അപേക്ഷകരില്ലെങ്കിലോ 1% ൽ താഴെ അപേക്ഷകളോ ആണെങ്കിൽ, തസ്തികകൾ സ്വയമേവ മറ്റ് വിഭാഗങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെടുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ട്രാൻസ്‌ജെൻഡറുകൾക്ക് വകുപ്പ് സംവരണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, സമുദായാംഗങ്ങൾക്ക് യോഗ്യതാ മാനദണ്ഡത്തിൽ ഇളവ് ലഭിക്കാൻ സാധ്യതയില്ല. “ഏതെങ്കിലും വിഷയത്തിൽ ബിരുദധാരികളായിരിക്കണം കൂടാതെ ബി.എഡ് ബിരുദം നേടിയവരും ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (TET) പാസായവരുമായിരിക്കണം. 15,000 അധ്യാപകരെ നിയമിക്കുന്നതിനുള്ള പൊതുപ്രവേശന പരീക്ഷ ഉടൻ നടത്തുമെന്നും 6 മുതൽ 8 വരെ ക്ലാസുകളിലെ കുട്ടികളെ പഠിപ്പിക്കാൻ വിവിധ സർക്കാർ സ്‌കൂളുകളിലേക്ക് നിയമനം നടത്തുമെന്നും വകുപ്പ് അധികൃതർ പറഞ്ഞു.
 

Latest Videos
Follow Us:
Download App:
  • android
  • ios