K TET Exam : കെ-ടെറ്റ് പരീക്ഷ മെയ് 4, 5 തീയതികളിൽ; ഹാൾടിക്കറ്റുകൾ പരീക്ഷ ഭവൻ വെബ്സൈറ്റിൽ
കെ-ടെറ്റ് പരീക്ഷ മേയ് 4, 5 തീയതികളിൽ നടക്കും.
തിരുവനന്തപുരം: കെ-ടെറ്റ് പരീക്ഷ (K TET Examination) മേയ് 4, 5 തീയതികളിൽ നടക്കും. മേയ് നാലിനു രാവിലെ 10 മുതൽ 12.30 വരെ കാറ്റഗറി-1 ന്റെയും 1.30 മുതൽ 4.30 വരെ കാറ്റഗറി-2 ന്റെയും പരീക്ഷ നടക്കും. 5നു രാവിലെ 10 മുതൽ 12.30 വരെ കാറ്റഗറി-3 ന്റെയും 1.30 മുതൽ 4 വരെ കാറ്റഗറി-4 ന്റെയും പരീക്ഷ നടക്കും. വിശദമായ ടൈംടേബിൾ www.pareekshabhavan.kerala.gov.in ൽ ലഭിക്കും. ഹാൾടിക്കറ്റുകൾ ഏപ്രിൽ 25 മുതൽ പരീക്ഷാഭവന്റെ www.ktet.kerala.gov.in ലും ലഭിക്കും.
പ്ലേസ്‌മെന്റ് ഡ്രൈവ്
കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കരിയർ സെന്റർ ഏപ്രിൽ 20ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. നാട്ടിക ആയുർവേദിക് ഹെൽത്ത് റിസോർട്ട്, ഇസാഫ് കോ-ഓപ്പറേറ്റീവ് എന്നീ സ്ഥാപനങ്ങളിലേക്ക് ബിരുദം, ഹോട്ടൽ മാനേജ്‌മെന്റ് യോഗ്യതയായുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ 97 ഒഴിവുകളിലേക്കാണ് പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഏപ്രിൽ 18ന് ഉച്ചയ്ക്ക് 12നു മുൻപായി https://bit.ly/3LylSOD എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് www.facebook.com/MCCTVM സന്ദർശിക്കുകയോ 0471-2304577 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണം.
വിമൻ ഡെലിവറി എക്‌സിക്യൂട്ടീവ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും (KITTS) കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സെലൻസും (KASE) ചേർന്നു വനിതകൾക്കായി സംഘടിപ്പിക്കുന്ന 'സങ്കൽപ് നൈപുണ്യ' പരിശീലന പദ്ധതിയുടെ ഭാഗമായി 40 ദിവസത്തെ സൗജന്യ വിമൻ ഡെലിവറി എക്‌സിക്യൂട്ടീവ് പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി.യാണ് യോഗ്യത. പ്രായപരിധി 18-45 നും മധ്യേ. ഇരുചക്ര വാഹനം ഓടിക്കുന്നതിനുള്ള ലൈസൻസ് ഉണ്ടായിരിക്കണം. അപേക്ഷ 11 നകം നൽകണം. www.kittsedu.org, 0484-2401008, 9446323937.