K TET Examination : കെ ടെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി; ഫെബ്രുവരി 19 വരെ
കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് അഥവാ കെ ടെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി.
തിരുവനന്തപുരം: കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (Kerala Teacher Eligibility Test) അഥവാ കെ ടെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഫെബ്രുവരി 19 വരെയാണ് നീട്ടിയത്. സെര്‍വര്‍ തകരാര്‍ മൂലം അപേക്ഷ പ്രക്രിയ നടത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇത്തരത്തില്‍ തീയതി നീട്ടിയത്. കേരളത്തില്‍ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ തലങ്ങളില്‍ അധ്യാപകരായി നിയമിക്കപ്പെടാനുള്ള നിലവാരം നിര്‍ണ്ണയിക്കുന്നതിനായി നടത്തപ്പെടുന്ന യോഗ്യത പരീക്ഷയാണ് കെടെറ്റ്. 500 രൂപയാണ് അപേക്ഷാഫീസ., പട്ടികജാതി/പട്ടികവര്‍ഗ്ഗവിഭാഗത്തിനും ഭിന്നശേഷിയുള്ളവര്‍ക്കും ഫീസ് 250 രൂപ. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം https://ktet.kerala.gov.in/
കെ-ടെറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ ktet.kerala.gov.in എന്നതിൽ പ്രവേശിക്കുക.
പുതിയ രജിസ്ട്രേഷനായി ന്യൂ രജിസ്ട്രേഷൻ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
ശേഷം തുറന്ന് വരുന്ന പേജിൽ പരീക്ഷാർഥിയുടെ പേരും വിവരങ്ങളും നിർദേശിച്ചിരിക്കുന്ന കോളങ്ങളിൽ രേഖപ്പെടുത്തുക. തുടർന്ന് സബ്മിറ്റിൽ ക്ലിക്ക് ചെയ്യുക.
രജിസട്രേഷന് ശേഷം ലോഗിൻ വിവരങ്ങൾ നൽകി അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.
ശേഷം പരീക്ഷയ്ക്ക് വേണ്ടി നിർദേശിച്ചിരിക്കുന്ന കോളങ്ങളിൽ വിവരങ്ങൾ കെ-ടെറ്റ് 2022 പരീക്ഷയ്ക്ക് അപേക്ഷിക്കുക.
വിവരങ്ങൾ നൽകിയതിന് ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ശേഷം വരുന്ന കൺഫ്രമേഷൻ പേജ് ഡൗൺലോഡ് ചെയ്യുക. കൂടുതൽ ആവശ്യങ്ങൾക്ക് ഈ പേജിന്റെ പ്രിന്റ്ഔട്ട് കൈയ്യിൽ കരുതുന്നത് നല്ലതാണ്.
ഐഐഎം ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ്
ഐ.ഐ.എം. നടത്തുന്ന അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (ഐ.പി.എം.) പ്രവേശനത്തിന് അപേക്ഷിക്കാം. ഫെബ്രുവരി 21 മുതല്‍ അപേക്ഷ സ്വീകരിക്കും. ബിരുദബിരുദാനന്തര മാനേജ്‌മെന്റ് പഠനം സംയോജിപ്പിക്കുന്ന 15 ടേം നീളുന്ന പ്രോഗ്രാമിന്റെ ആദ്യഭാഗം ഫൗണ്ടേഷന്‍ കോഴ്‌സുകളും രണ്ടാംഭാഗം മാനേജ്‌മെന്റ് കോഴ്‌സുകളും ഉള്‍പ്പെടുന്നതായിരിക്കും. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എം.ബി.എ. ബിരുദം ലഭിക്കും. മൂന്നുവര്‍ഷത്തെ പഠനത്തിനുശേഷം ബി.ബി.എ. ബിരുദവുമായി പുറത്തുവരാനും (എക്‌സിറ്റ് ഓപ്ഷന്‍) അവസരമുണ്ട്. അപേക്ഷ https://www.iimrohtak.ac.in വഴി മേയ് രണ്ടുവരെ നല്‍കാം. രജിസ്‌ട്രേഷന്‍ ഫീസ് 3890 രൂപ.
അപേക്ഷാര്‍ഥി പത്താംക്ലാസ്/ എസ്.എസ്.സി., പന്ത്രണ്ടാം ക്ലാസ്/ഹയര്‍ സെക്കന്‍ഡറി/തത്തുല്യ പരീക്ഷകള്‍ 60 ശതമാനം മാര്‍ക്കോടെ ജയിച്ചിരിക്കണം. സ്ട്രീം ഏതുമാകാം. ഉയര്‍ന്ന പ്രായം 30.6.2022ന് 20 വയസ്സ്. ജൂണ്‍ അവസാനത്തോടെ പന്ത്രണ്ടാംക്ലാസ് യോഗ്യത നേടുമെന്ന് പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
ഐ.പി.എം. ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ഐ.പി.എം.എ.ടി.) മേയ് 21ന് ഉച്ചയ്ക്ക് മൂന്നുമുതല്‍ അഞ്ചുവരെ നടത്തും. ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, ലോജിക്കല്‍ റീസണിങ്, വെര്‍ബല്‍ എബിലിറ്റി എന്നീ മേഖലകളില്‍നിന്നും നാലുമാര്‍ക്കുവീതമുള്ള 40 വീതം മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ പരീക്ഷയ്ക്കുണ്ടാകും. തെറ്റുത്തരത്തിന് ഒരു മാര്‍ക്കുവീതം നഷ്ടപ്പെടും.
ഈ ടെസ്റ്റ് അടിസ്ഥാനമാക്കി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തും. ജൂണ്‍ രണ്ടാംവാരം അതിന്റെ അറിയിപ്പ് നല്‍കും. ടെസ്റ്റ് സ്‌കോര്‍ (45 ശതമാനം വെയ്‌റ്റേജ്), േപഴ്‌സണല്‍ ഇന്റര്‍വ്യൂ (15 ശതമാനം), 10/12 അക്കാദമിക് മികവ് (40 ശതമാനം20 ശതമാനം വീതം) പരിഗണിച്ച് അന്തിമ മെറിറ്റ് പട്ടിക തയ്യാറാക്കും.