ISRO Vacancy|ഐഎസ്ആർ ഒയിൽ ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ 6 ഒഴിവുകൾ; അവസാന തീയതി നവംബർ 20
ആകെ ഒഴിവുകളുടെ എണ്ണം 6 ആണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 20.
ബംഗളൂരു: ഐഎസ്ആർഒ യിലെ ഒഴിവുകളെക്കുറിച്ച് (ISRO Vacancy)ഔദ്യോഗിക വെബ്സൈറ്റിൽ വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂനിയർ ട്രാൻസ്‍ലേഷൻ തസ്തികയിലേക്കുള്ള (Junior Translation Officer) അപേക്ഷകളാണ് ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വെബ്സൈറ്റിലൂടെ അപക്ഷ സമർപ്പിക്കാം. ആകെ ഒഴിവുകളുടെ എണ്ണം 6 ആണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 20. 18നും 25നും ഇടയിൽ പ്രായമുളളവരായിരിക്കണം അപേക്ഷകർ. 2021 നവംബർ 20 കണക്കാക്കിയാണ് പ്രായം. പ്രായപരിധിയിൽ ചില ഇളവുകൾ അനുവദനീയമാണ്. ഒക്ടോബർ 30നാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
ഔദ്യോഗിക വെബ്സൈറ്റിലെത്തി അപേക്ഷ ഫോം പൂരിപ്പിക്കാവുന്നതാണ്. അപേക്ഷാ ഫോം പൂരിപ്പിച്ച ശേഷം, അപേക്ഷകർ നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വഴി അപേക്ഷാ ഫീസ് അടയ്ക്കണം. അപേക്ഷകർക്ക് ചലാൻ വഴി ഓഫ്‌ലൈനായും പണമടയ്ക്കാം. ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ തസ്തികയിലേക്കുള്ള അപേക്ഷാ ഫീസ് 250 രൂപയാണ്. അപേക്ഷ: https://www.isro.gov.in/ എന്ന വെബ്‌സൈറ്റ് വഴി. ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 20.