ഐ.സി.എം.ആറില്‍ 150 ജൂനിയര്‍ റിസര്‍ച്ച് ഫെലോ; ദേശീയതലത്തിൽ പരീക്ഷ; തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രം

55 ശതമാനം മാര്‍ക്കോടെ എം.എസ്സി./എം.എ. എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി. അവസാന സെമസ്റ്ററിലുള്ളവര്‍ക്ക് നിബന്ധനകളോടെ പരീക്ഷയെഴുതാം. 

Junior research fellow in ICMR

ദില്ലി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ 150 ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെ ഒഴിവ്. പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചുമായി ചേര്‍ന്ന് നടത്തുന്ന ദേശീയതല പരീക്ഷയെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ് നടത്തുക. 150-ന് പുറമെ 100 ഒഴിവുകള്‍ക്ക് കൂടി സാധ്യതയുണ്ട്. ലൈഫ് സയന്‍സസ്, സോഷ്യല്‍ സയന്‍സസ് എന്നീ വിഭാഗങ്ങളിലാണ് ഫെലോഷിപ്പ് നല്‍കുക. 

55 ശതമാനം മാര്‍ക്കോടെ എം.എസ്സി./എം.എ. എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി. അവസാന സെമസ്റ്ററിലുള്ളവര്‍ക്ക് നിബന്ധനകളോടെ പരീക്ഷയെഴുതാം. 28 വയസ്സ് ആണ് പ്രായപരിധി. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. സെപ്റ്റംബര്‍ 12-നാണ് പരീക്ഷ. തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്. അപേക്ഷാഫീസ് 1500 രൂപ. എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് 1200 രൂപ.  വിശദവിവരങ്ങള്‍ www.icmr.nic.in എന്ന വെബ്സൈറ്റിലുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 31.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Latest Videos
Follow Us:
Download App:
  • android
  • ios