Jobs : വിമുക്തി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഒഴിവ്; മാർച്ച് 11 വരെ അപേക്ഷ ; മറ്റ് ഒഴിവുകളെക്കുറിച്ച് അറിയാം

 സോഷ്യൽ വർക്ക്, സൈക്കോളജി, വിമൻ സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ് എന്നിവയിൽ ഒന്നിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള അംഗീകൃത ബിരുദാന്തര ബിരുദമാണ് യോ​ഗ്യത.

job vacancy vimukthi district mission co Ordinator

എറണാകുളം: വിമുക്തി ജില്ലാ മിഷൻ (Vimukthi District Mission Co Ordinator) കോ ഓർഡിനേറ്റർ (Job Vacancy) തസ്തികയിൽ ഒരൊഴിവുണ്ട്.  സോഷ്യൽ വർക്ക്, സൈക്കോളജി, വിമൻ സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ് എന്നിവയിൽ ഒന്നിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള അംഗീകൃത ബിരുദാന്തര ബിരുദമാണ് യോ​ഗ്യത.  ലഹരി വിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട് സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലോ മിഷനുകളിലോ പ്രോജക്ടുകളിലോ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം.

പ്രായപരിധി 23-60 വയസ് ശമ്പളം 50,000 രൂപ (കൺസോളിഡേറ്റ് പേ) അപേക്ഷകർ ബയോഡാറ്റ മൊബൈൽ ഫോൺ നമ്പർ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം മാര്‍ച്ച് 11ന് വൈകീട്ട് അഞ്ചിന് മുമ്പായി എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. അഭിമുഖത്തിന് നിശ്ചയിച്ച തീയതി അപേക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അറിയിക്കും. വിലാസം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ,എക്സൈസ് ഡിവിഷൻ ഓഫീസ്, എക്സൈസ് സോണൽ കോംപ്ളെക്സ്, കച്ചേരിപ്പടി, എറണാകുളം-682 018

അപേക്ഷ ക്ഷണിച്ചു
രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് ൻ്റ നൈപുണ്യ പരിശീലന വിഭാഗവും ,സംസ്ഥാന സർക്കാരും, കുടുംബശ്രീ മിഷൻ എന്നീ സംവിധാനങ്ങൾ വഴി നടപ്പിലാക്കുന്ന യുവകേരളം   പദ്ധതിയുടെ ഹോസ്പിറ്റാലിറ്റി ആൻഡ് ഹൗസ് കീപ്പിംഗ് സൂപ്പർവൈസർ  (3 മാസം), കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും- 35നും ഇടയിൽ പ്രായമുള്ള  യുവതി  യുവാക്കൾക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9496319506, 9567411052.

ഹയർ സെക്കണ്ടറി അധ്യാപകർക്ക് പരിശീലനം
തെരഞ്ഞെടുക്കപ്പെട്ട ഹയർ സെക്കണ്ടറി അധ്യാപകർക്ക് പോക്സോ നിയമം സംബന്ധിച്ച് പരിശീലനം എറണാകുളം ഇന്ദിരാ പ്രിയദർശിനി ചിൽഡ്രന്‍സ് പാർക്കിൽ ഇന്ന് (ഫെബ്രുവരി  27)  നടത്തുന്നു.  ജില്ലാ കളക്ടർ ഉദ്ഘാടനം നടത്തുന്ന പരിശീലന  പരിപാടിയിൽ പോക്സോ ജില്ലാ ജഡ്ജി കെ സോമന്‍  ക്ലാസ് നയിക്കും.

മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക്  ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ നൽകുന്നതിനുളള പിഎംഎംഎസ് വൈ പദ്ധതി നടപ്പിലാക്കുന്നതിനായി സഹകരണ സംഘങ്ങളിൽ  അംഗങ്ങളായിട്ടുളള 10 മത്സ്യത്തൊഴിലാളികൾ  അടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്നു (ജോയിന്‍റ് ലയബിലിറ്റി ഗ്രൂപ്പ്) അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന  ഗ്രൂപ്പുകൾക്ക്  40 ശതമാനം തുക (പരമാവധി 48 ലക്ഷം രൂപ) സബ്സിഡി നൽകുന്നു. അപേക്ഷ ഫോം എറണാകുളം  (മേഖല) ഫിഷറീസ് ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ മാർച്ച് അഞ്ചിന്  വൈകിട്ട് നാലു വരെ സ്വീകരിക്കും.

വാക്-ഇന്‍-ഇന്‍റർവ്യൂ മാറ്റിവച്ചു
ജില്ലാ മാനസികാരോഗ്യ  പരിപാടിയുടെ ഫീൽഡ്  ക്ലിനിക്കുകളിലേക്ക് സ്റ്റാഫ് നഴ്സിനെ തിരഞ്ഞെടുക്കുന്നതുമായി  ബന്ധപ്പെട്ട് മാർച്ച് രണ്ടിന് രാവിലെ ഒമ്പതിന് ജില്ലാ മെഡിക്കൽ ഓഫീസിൽ നടത്താനിരുന്ന വാക്-ഇന്‍-ഇന്‍റർവ്യൂ സാങ്കേതിക കാരണങ്ങളാൽ  മാറ്റിവച്ചതായി ജില്ലാ മെഡിക്കൽ ഓഫീസ‌ർ അറിയിച്ചു.

 


 

Latest Videos
Follow Us:
Download App:
  • android
  • ios