Job Vacancies| ഫെസിലിറ്റേറ്റർ, സീനിയർ കൺസൾട്ടന്റ്, അസിസ്റ്റന്റ് പ്രൊഫസർ; ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അഗ്രിക്കൾച്ചർ ടെക്‌നോളജി മാനേജ്‌മെന്റ് ഏജൻസി വഴി നടത്തുന്ന ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ എക്സ്റ്റൻഷൻ സർവീസ് ഫോർ ഇൻപുട്ട് ഡീലേഴ്സ് കോഴ്സിന്റെ നടത്തിപ്പിനായി ഫെസിലിറ്റേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

job vacancy facilitator senior consultant assistant proffessor

തിരുവനന്തപുരം: അഗ്രിക്കൾച്ചർ ടെക്‌നോളജി മാനേജ്‌മെന്റ് ഏജൻസി വഴി നടത്തുന്ന ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ എക്സ്റ്റൻഷൻ സർവീസ് ഫോർ ഇൻപുട്ട് ഡീലേഴ്സ് കോഴ്സിന്റെ നടത്തിപ്പിനായി (job vacancies) ഫെസിലിറ്റേറ്ററുടെ ഒഴിവിലേക്ക്  (Facilitator) അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി അല്ലെങ്കിൽ എം.എസ്.സി അഗ്രിക്കൾച്ചർ അല്ലെങ്കിൽ ഹോർട്ടിക്കൾച്ചറിൽ അഞ്ചുവർഷത്തെ പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യത. കൃഷിവകുപ്പ്, അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റി, കൃഷിവിജ്ഞാൻകേന്ദ്രം എന്നിവിടങ്ങളിൽ 20 വർഷത്തെ പ്രവർത്തന പരിചയമുളളവർക്ക് മുൻഗണന. പ്രതിമാസ വേതനം 17,000 രൂപ. താത്പര്യമുള്ളവർ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ആത്മ പ്രോജക്ട് ഡയറക്ടറേറ്റിൽ നവംബർ 15 നകം അപേക്ഷ നൽകണം.  കൂടുതൽ വിവരങ്ങൾക്ക് 0471- 2733334. 

സീനിയർ കൺസൾട്ടന്റ് 
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ 'റീജിയണൽ-കം-ഫെസിലിറ്റേഷൻ സെന്റർ ഫോർ സസ്ടൈയ്നബിൾ ഡെവലപ്മെന്റ് ഓഫ് മെഡിസിനൽ പ്ലാന്റ്സ്' ൽ ഒരു സീനിയർ കൺസൾട്ടന്റ് ന്റെ താത്ക്കാലിക ഒഴിവുണ്ട്.  ഇതിനായുള്ള   വാക്ക് ഇൻ ഇന്റർവ്യൂ 18 ന് രാവിലെ 11 ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തും.  വിശദവിവരങ്ങൾക്ക് www.kfri.res.in സന്ദർശിക്കുക. ഫോൺ: 0487-2690100.

അസിസ്റ്റന്റ് പ്രൊഫസർ 
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ രചനാശാരീര വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്.കരാർ അടിസ്ഥാനത്തിലാണ് നിയമനം. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവർ നവംബർ 17ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ സർക്കാർ ആയുർവേദ കോളേജിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.  ഫോൺ: 0471-2460190.


 

Latest Videos
Follow Us:
Download App:
  • android
  • ios