Appointments : ലാബ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്റ് താത്കാലിക നിയമനം; മാലിദീപിലേക്ക് ഫിസീഷ്യൻ, അനസ്തെറ്റിസ്റ്റ്

ലാബ് അസിസ്റ്റന്റുമാരുടെ രണ്ട് ഒഴിവുണ്ട്. വി.എച്ച്.എസി.സി പ്ലസ്ടു, ആർ.ടി.പി.സി.ആർ, മൈക്രോബയോളജി ലാബിൽ കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തിപരിചയം എന്നിവയുള്ളവർക്കു പങ്കെടുക്കാം

job vacancies lab assistant lab technician physician

കൊല്ലം:  കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലാബ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്റ് തസ്തികകളിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി നവംബർ 27ന് അഭിമുഖം നടത്തും. ലാബ് ടെക്നിഷ്യൻ അഭിമുഖം രാവിലെ 11നും ലാബ് അസിസ്റ്റന്റ് അഭിമുഖം ഉച്ചയ്ക്ക് രണ്ടിനുമാകും നടക്കുക. ലാബ് ടെക്നിഷ്യൻമാരുടെ അഞ്ച് ഒഴിവുണ്ട്. ഡി.എം.എൽ.ടി, ബി.എസ്സി എം.എൽ.റ്റി, എം.എസ്.സി എം.എൽ.റ്റി, സാധുതയുള്ള കേരള സ്റ്റേറ്റ് പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, ആർ.ടി.പി.സി.ആർ. ലാബിൽ കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തിപരിചയം തുടങ്ങിയവയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. 

ലാബ് അസിസ്റ്റന്റുമാരുടെ രണ്ട് ഒഴിവുണ്ട്. വി.എച്ച്.എസി.സി പ്ലസ്ടു, ആർ.ടി.പി.സി.ആർ, മൈക്രോബയോളജി ലാബിൽ കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തിപരിചയം എന്നിവയുള്ളവർക്കു പങ്കെടുക്കാം. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവയുടെ സർട്ടിഫിക്കറ്റുകൾ, ഫോട്ടോപതിച്ച സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ് എന്നിവയുടെ അസൽ, ഒരു സെറ്റ് ഫോട്ടോകോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ഹാജരാകണം.

മാലിദീപിലേക്ക് ഫീസീഷ്യൻ, അനസ്തെറ്റിസ്റ്റ് ഒഴിവുകൾ
മാലിദ്വീപിൽ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ ഫീസീഷ്യൻ, അനസ്തെറ്റിസ്റ്റ് ഒഴിവുകളിലേക്ക് നോർക്ക റൂട്സ് വഴി നിയമനം.  ഏകദേശം  3,70,000/ ത്തിനും 4,00,000/ രൂപയ്ക്കിടയിൽ അടിസ്ഥാന ശമ്പളം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും  www.norkaroots.org  എന്ന വെബ്സൈറ്റ്  സന്ദർശിക്കുക. അവസാന തീയതി  നവംബർ 28 .കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പരായ  1800  425 3939 ൽ ബന്ധപ്പെടുക.

ലൈബ്രറി അസിസ്റ്റന്റ് ദിവസവേതന നിയമനം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) തിരുവനന്തപുരം ഓഫീസിൽ ഡിസംബർ ആറിന് രാവിലെ 11ന് ലൈബ്രറി അസിസ്റ്റന്റ് തസ്തികയിൽ (1 നം.) ദിവസവേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് www.img.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

സോഷ്യൽ ഓഡിറ്റ് റിസോഴ്‌സ് പേഴ്‌സൺ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന സോഷ്യൽ ഓഡിറ്റ് യൂണിറ്റ് വിവിധ ജില്ലകളിൽ ബ്ലോക്ക് റിസോഴ്‌സ്‌പേഴ്‌സൺമാരുടെയും വില്ലേജ് റിസോഴ്‌സപേഴ്‌സൺമാരുടെയും തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷാ ഫോമിന്റെ മാതൃകയും www.socialaudit.kerala.gov.in ൽ ലഭ്യമാണ്.  ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കണം.  അപേക്ഷകൾ ഡിസംബർ 10 നകം സി.ഡബ്ല്യൂ.സി ബിൽഡിംഗ്‌സ്, 2-ാം നില, എൽ.എം.എസ്.കോമ്പൗണ്ട്, പാളയം, വികാസ് ഭവൻ (പി.ഒ), തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2724696.

Latest Videos
Follow Us:
Download App:
  • android
  • ios