NCERT Vacancy : സീനിയർ കൺസൾട്ടന്റ്, കൺസൾട്ടന്റ്; എൻസിഇആർടിയിൽ 54 ഒഴിവുകൾ; അവസാന തീയതി ജനുവരി 15

ജനുവരി 15 ആണ്  അപേക്ഷിക്കാനുള്ള അവസാന തീയതി. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
 

job vacancies in NCERET

ദില്ലി: നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (NCERT) 54 സീനിയർ കൺസൾട്ടന്റ്, കൺസൾട്ടന്റ് (National Council of Education Research and Training) തുടങ്ങി വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 15 ആണ്  അപേക്ഷിക്കാനുള്ള അവസാന തീയതി. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ ncert.nic.in വഴി അപേക്ഷിക്കാം.

സീനിയർ കൺസൾട്ടന്റ് (അക്കാദമിക്)- 06, സാലറി സ്കെയിൽ: 60,000/- (per month), കൺസൾട്ടന്റ് (അക്കാദമിക്)- 29, സാലറി സ്കെയിൽ: 45,000/- (per month),  പ്രോജക്ട് അസോസിയേറ്റ്, സർവേ അസോസിയേറ്റ്, സീനിയർ റിസർച്ച് അസോസിയേറ്റ് - 5, സാലറി സ്കെയിൽ: 30,000/- (per month), ജൂനിയർ പ്രോജക്ട് ഫെല്ലോ - 12, സാലറി സ്കെയിൽ: 23,000/- (per month), ഓഫീസ് അസിസ്റ്റന്റ് - 1, സാലറി സ്കെയിൽ: 25,000/- (per month), അക്കൗണ്ടന്റ് - 1, സാലറി സ്കെയിൽ: 25,000/- (per month) എന്നിങ്ങനെയാണ് ഒഴിവുകളെക്കുറിച്ചുള്ള വിശദവിവരങ്ങൾ. 

സീനിയർ കൺസൾട്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിക്ക് കുറഞ്ഞത് 55% മാർക്കോടെ അല്ലെങ്കിൽ തത്തുല്യ ഗ്രേഡോടെ അംഗീകൃത സർവ്വകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. 5 വർഷത്തെ പ്രവർത്തി പരിചയവും വേണം. പ്രായപരിധി - 65 വയസ്. 
കൺസൾട്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക്  കുറഞ്ഞത് 55% മാർക്കോടെ അല്ലെങ്കിൽ തത്തുല്യ ഗ്രേഡോടെ അംഗീകൃത സർവ്വകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദാനന്തര ബിരുദം, 2 വർഷത്തെ പ്രവർത്തി പരിചയം എന്നിവ വേണം. പ്രായപരിധി - 65 വയസ്
പ്രോജക്ട് അസോസിയേറ്റ്, സർവേ അസോസിയേറ്റ്, സീനിയർ റിസർച്ച് അസോസിയേറ്റ്: അംഗീകൃത സർവ്വകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കുറഞ്ഞത് 55% മാർക്കോടെ അല്ലെങ്കിൽ തത്തുല്യ ഗ്രേഡോടെ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. 2 വർഷത്തെ പ്രവർത്തി പരിചയവും വേണം. പ്രായപരിധി - 65 വയസ്
ജൂനിയർ പ്രോജക്ട് ഫെല്ലോ തസ്തികയിലേക്ക് അംഗീകൃത സർവ്വകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കുറഞ്ഞത് 55% മാർക്കോടെ അല്ലെങ്കിൽ തത്തുല്യ ഗ്രേഡോടെ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.  പ്രായപരിധി - 40 വയസ്
ഓഫീസ് അസിസ്റ്റന്റ് ഉദ്യോഗാർത്ഥിക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി - 65 വയസ്
അക്കൗണ്ടന്റ് ഏതെങ്കിലും വിഷയത്തിൽ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി - 65 വയസ് താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ ncert.nic.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
 

Latest Videos
Follow Us:
Download App:
  • android
  • ios