Bank of Maharashtra Recruitment : ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 500 ജനറലിസ്റ്റ് ഓഫീസർ; അവസാന തീയതി ഫെബ്രുവരി 22

ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്കെയിൽ-II, III എന്നിവയിലെ 500 ജനറലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

job vacancies in bank of maharashtra

ദില്ലി:  ബാങ്ക് ഓഫ് മഹാരാഷ്ട്ര (Bank of Maharashtra) സ്കെയിൽ-II, III എന്നിവയിലെ 500 ജനറലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക്  (Generalist Officer) അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 22, 2022. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ bankofmaharashtra.in വഴി അപേക്ഷിക്കാം.

തസ്തിക: ജനറലിസ്റ്റ് ഓഫീസർ സ്കെയിൽ-II - 400, പേ സ്കെയിൽ: 48170 – 69810/-
തസ്തിക: ജനറലിസ്റ്റ് ഓഫീസർ സ്കെയിൽ-III - 100, പേ സ്കെയിൽ: 63840 – 78230/-

തസ്തിക: സ്കെയിൽ-II
എസ്‌സി: 60, എസ്ടി: 30, ഒബിസി: 108, EWS: 40, യുആർ: 162 ആകെ: 400

തസ്തിക: സ്കെയിൽ-III
എസ്‌സി: 15, എസ്ടി: 07, ഒബിസി: 27, EWS: 10, യുആർ: 41, ആകെ: 100

ജനറലിസ്റ്റ് ഓഫീസർ സ്കെയിൽ-II: ഉദ്യോ​ഗാർത്ഥികൾക്ക് കുറഞ്ഞത് 60% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാല / സ്ഥാപനത്തിൽ നിന്ന് CA / ICWA / CFA / FRM എന്നിവയും 3 വർഷത്തെ യോഗ്യതാ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി: 25 മുതൽ 35 വയസ്സ് വരെ
ജനറൽ ഓഫീസർ സ്കെയിൽ-III: ഉദ്യോ​ഗാർത്ഥികൾക്ക് കുറഞ്ഞത് 60% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് CA / ICWA / CFA / FRM എന്നിവയും 5 വർഷത്തെ യോഗ്യതാ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി: 25 മുതൽ 38 വയസ്സ് വരെ

അപേക്ഷാ ഫീസ്: ഓൺലൈൻ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് വഴി പരീക്ഷാ ഫീസ് അടയ്ക്കുക. യുആർ / ഇഡബ്ല്യുഎസ് / ഒബിസിക്ക്: 1180/-, SC/ST അപേക്ഷകർക്ക്: 118/-, പിഡബ്ല്യുബിഡി, വനിതാ ഉദ്യോഗാർത്ഥികൾക്ക്: ഫീസില്ല. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ബാങ്ക് ഓഫ് മഹാരാഷ്ട്ര വെബ്സൈറ്റ് bankofmaharashtra.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ നടപടികൾ ആരംഭിച്ച തീയതി ഫെബ്രുവരി 05, 2022, ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി, ഫെബ്രുവരി 22, ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി ഫെബ്രുവരി 22, , ബാങ്ക് ഓഫ് മഹാരാഷ്ട്ര ജനറൽ ഓഫീസർ പരീക്ഷാ തീയതി മാർച്ച് 12, 2022. 

Latest Videos
Follow Us:
Download App:
  • android
  • ios