Job Vacancies : ജോയിന്റ് ഡയറക്ടർ താൽകാലിക ഒഴിവ്; കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്സുകൾ
കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) ൽ ജോയിന്റ് ഡയറക്ടർ തസ്തികയിൽ താൽകാലിക ഒഴിവുണ്ട്.
തിരുവനന്തപുരം: സർക്കാർ നിയന്ത്രണത്തിൽ മുട്ടത്തറയിൽ പ്രവർത്തിക്കുന്ന കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) ൽ ജോയിന്റ് ഡയറക്ടർ തസ്തികയിൽ താൽകാലിക ഒഴിവുണ്ട്. സർക്കാർ എൻജിനിയറിങ് കോളേജിൽ നിന്നും പ്രൻസിപ്പാൾ/ പ്രൊഫസർ തസ്തികയിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് അഞ്ച്. അപേക്ഷ കേപ്പിന്റെ വെബ്‌സൈറ്റായ www.capekerala.org നിന്നും ഡൗൺലോഡ് ചെയ്യാം.
അഭിമുഖം 25ന്
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ സിവിൽ എൻജിനിയറിങ് ലക്ചററുടെ താത്ക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ഏപ്രിൽ 25 രാവിലെ 9:30ന് കോളേജിൽ നടക്കും. നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ കോളേജ് വെബ്‌സൈറ്റിൽ (www.cpt.ac.in) ലഭ്യമാണ്.
അപേക്ഷ ക്ഷണിച്ചു
കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്‌സുകളായ കംമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, വെബ്ഡിസൈൻ ആൻഡ് ഡെവലപ്പ്‌മെന്റ്, പ്രോഗ്രാമിങ് ഇൻ ജാവ, ഡോട്ട്‌നെറ്റ്, പൈത്തൺ, സോഫ്റ്റ്‌വെയർ ടെസ്റ്റിങ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിലോ 0471-2337450, 9544499114 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
തൊഴിലധിഷ്ഠിത കോഴ്‌സുകൾ
നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ഉടൻ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളായ ആറ് മാസം ദൈർഘ്യമുള്ള ഡി.സി.എ, മൂന്നു മാസം ദൈർഘ്യമുള്ള പ്ലംബിങ്, ഇലക്ട്രിക്കൽ വയറിങ്, ഡി.റ്റി.പി, ഡാറ്റാ എൻട്രി, ബ്യൂട്ടീഷ്യൻ, ടാലി, ആട്ടോകാഡ്, മൊബൈൽ ഫോൺ ടെക്‌നീഷ്യൻ കോഴ്‌സുകളും അവധിക്കാല കോഴ്‌സുകളായ റോബോട്ടിക്‌സ് വർക്‌ഷോപ്പ്, ഇന്റൽ ലേൺ പ്രോഗ്രാം, സ്‌കിൽ ഡവലപ്പ്‌മെന്റ് പ്രോഗ്രാം കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. ബി.പി.എൽ, എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യം ലഭിക്കും. താൽപര്യമുള്ളവർ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ സെല്ലിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 7559955644.