Job Opportunity : കോഴിക്കോട് ജില്ലയിൽ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം; ജനുവരി 6 ന് അഭിമുഖം

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ജനുവരി ആറിന് രാവിലെ 10  മണിക്ക് കൂടിക്കാഴ്ച നടത്തും. 

Job opportunity via employability center at Calicut

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ (Private Institutions) ഒഴിവുളള തസ്തികകളിലേക്ക് എംപ്ലോയബിലിറ്റി സെന്റര്‍ (Employability Center) മുഖേന (Job Opportunity) തൊഴിലവസരം.  കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ജനുവരി ആറിന്  രാവിലെ 10  മണിക്ക് കൂടിക്കാഴ്ച നടത്തും.

ബ്രാഞ്ച് മാനേജര്‍ (യോഗ്യത : ബിരുദം / ബിരുദാനന്തരബിരുദം, ഹോസ്പിറ്റാലിറ്റി / ഫെസിലിറ്റി എക്സ്പീരിയന്‍സ്), അക്കാദമിക് കൗണ്‍സിലര്‍ (യോഗ്യത : ബിരുദം / ബിരുദാനന്തരബിരുദം), സൂപ്പര്‍വൈസര്‍/സീനിയര്‍നഴ്സ് (യോഗ്യത: ബി.എസ്.സി നേഴ്സിംഗ് + അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം), നേഴ്സിംഗ് ട്യൂട്ടര്‍ (യോഗ്യത : ബി.എസ്.സി നേഴ്സിംഗ്), നേഴ്സ് (യോഗ്യത : ബി.എസ്.സി നേഴ്സിംഗ് /ജി.എന്‍.എം), നേഴ്സിംഗ് അസിസ്റ്റന്റ് (യോഗ്യത : എ.എന്‍.എം), ഗ്രാഫിക്  ഡിസൈനര്‍ (യോഗ്യത : ഡിഗ്രി / ഡിപ്ലോമ ഇന്‍ ഗ്രാഫിക് ഡിസൈനിംഗ്), അക്കൗണ്ടന്റ് (ബി.കോം + ടാലി, 1-2 വര്‍ഷത്തെ പ്രവൃത്തിപരിചയം), കെയര്‍  ഗിവേഴ്സ് (യോഗ്യത : പത്താംതരം + ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം), മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്,  സെയില്‍സ് എക്സിക്യൂട്ടീവ്, മാര്‍ക്കറ്റിംഗ് സ്റ്റാഫ് (യോഗ്യത : ബിരുദം), സ്റ്റോര്‍ മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഓഫീസ് സ്റ്റാഫ്, ടെലികോളര്‍ (യോഗ്യത : പ്ലസ് ടു), സെക്യൂരിറ്റി, ക്ളീനിംഗ് സ്റ്റാഫ്   തസ്തികകളിലേക്കാണ് കൂടിക്കാഴ്ച്ച. 

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.  എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250  രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. പ്രായപരിധി 35 വയസ്.  കുടുതല്‍ വിവരങ്ങള്‍ക്ക് : calicutemployabilitycentre  എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍ -  0495 2370176  

Latest Videos
Follow Us:
Download App:
  • android
  • ios