Job Opportunity ASAP : ബിരുദധാരികള്‍ക്ക് അസാപ് കേരളയില്‍ തൊഴിലവസരം; അവസാന തീയതി ജനുവരി അഞ്ച്

ഏതെങ്കിലും ഒരു വിഷയത്തില്‍ അംഗീകൃത ബിരുദവും സാമ്പത്തിക സേവന മേഖലകളില്‍  മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം

Job opportunity in ASAP Kerala

തിരുവനന്തപുരം: ബിരുദധാരികള്‍ക്ക് (Graduates) അസാപ് കേരളയില്‍ ( ASAP Kerala) തൊഴിലവസരം (Job Vacancy). ഏതെങ്കിലും ഒരു വിഷയത്തില്‍ അംഗീകൃത ബിരുദവും സാമ്പത്തിക സേവന മേഖലകളില്‍  മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.  തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അസാപ് കേരളയില്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ് എന്ന തസ്തികയില്‍ ട്രെയ്‌നര്‍ ആകാന്‍ അവസരം. അവസാന തീയതി ജനുവരി അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.asapkerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9495999668/ 9495999717.

അപേക്ഷാ തീയതി നീട്ടി
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐഎച്ച്ആര്‍ഡി) ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന 10 കോഴ്സുകളുടെ അപേക്ഷാ തീയതി ജനുവരി 15 വരെ നീട്ടി. കോഴ്സുകള്‍:  പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ് (പി.ജി.ഡി.സി.എ) (2 സെമസ്റ്റര്‍),  ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ) (2 സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ)(1 സെമസ്റ്റര്‍),  സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) (1 സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ) (1 സെമസ്റ്റര്‍), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ്  ആന്റ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) (1 സെമസ്റ്റര്‍),  അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറിംഗ് (എ.ഡി.ബി.എം.ഇ) (1 സെമസ്റ്റര്‍),  ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്മെന്റ് (ഡി.എല്‍.എസ്.എം) (1 സെമസ്റ്റര്‍), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ (പി.ജി.ഡി.ഇ.ഡി) (1 സെമസ്റ്റര്‍), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് അഡ്മിനിസ്ട്രേഷന്‍(സി.സി.എന്‍.എ)(1 സെമസ്റ്റര്‍). കൂടുതല്‍ വിവരങ്ങള്‍ക്ക്  www.ihrd.ac.in സന്ദര്‍ശിക്കുക.
 

Latest Videos
Follow Us:
Download App:
  • android
  • ios