എഞ്ചിനീയറിങ് പൂർത്തിയാക്കിയോ? കോൾ ഇന്ത്യ ലിമിറ്റഡിൽ 500ലധികം തൊഴിലവസരങ്ങൾ; സെപ്റ്റംബർ 9 അവസാന തീയതി
പശ്ചിമബംഗാൾ, ഒഡിഷ, മധ്യപ്രദേശ്, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ ഖനികളിലാണ് നിയമനം നടക്കുക. ഈ വർഷത്തെ ഗേറ്റ് സ്കോർ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്.
തിരുവനന്തപുരം: എൻജിനീയറിങ് പൂർത്തിയാക്കിയവർക്ക് കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന കോൾ ഇന്ത്യ ലിമിറ്റഡിൽ അവസരം. 588 വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പശ്ചിമബംഗാൾ, ഒഡിഷ, മധ്യപ്രദേശ്, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ ഖനികളിലാണ് നിയമനം നടക്കുക. ഈ വർഷത്തെ ഗേറ്റ് സ്കോർ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്.
പ്രായപരിധി 30 വയസ്. ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷത്തെയും എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷത്തെയും വയസ് ഇളവ് ലഭിക്കും. അപേക്ഷിക്കേണ്ട വിധവും വിശദവിവരങ്ങൾക്കും http://coalindia.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാനവർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 9ആണ്.
ഒഴിവുകളുടെ വിശദവിവരങ്ങൾ
മൈനിങ് (253 ഒഴിവുകൾ). യോഗ്യത-60 ശതമാനം മാർക്കോടെ മൈനിങ്ങിൽ ബി.ഇ./ബി.ടെക്./ബി.എസ്.സി.(എൻജിനീയറിങ്)
ഇലക്ട്രിക്കൽ (117ഒഴിവുകൾ) യോഗ്യത: 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ബി.ഇ./ബി.ടെക്./ബി.എസ്.സി. (എൻജിനീയറിങ്).
മെക്കാനിക്കൽ (134 ഒഴിവുകൾ) യോഗ്യത: 60 ശതമാനം മാർക്കോടെ സിവിൽ എൻജിനീയറിങ് ബി.ഇ./ബി.ടെക്./ബി.എസ്.സി.(എൻജിനീയറിങ്).
സിവിൽ(57ഒഴിവുകൾ) യോഗ്യത: 60 ശതമാനം മാർക്കോടെ സിവിൽ എൻജിനീയറിങ് ബി.ഇ./ബി.ടെക്./ബി.എസ്.സി.(എൻജിനീയറിങ്).
ഇൻഡസ്ട്രിയൽ എൻജിനീയറിങ് (15ഒഴിവുകൾ) യോഗ്യത: 60 ശതമാനം മാർക്കോടെ ഇൻഡസ്ട്രിയൽ എൻജിനീയറിങ് ബി.ഇ./ബി.ടെക്./ബി.എസ്.സി.(എൻജിനീയറിങ്).
ജിയോളജി(12ഒഴിവുകൾ) യോഗ്യത: 60 ശതമാനം മാർക്കോടെ ജിയോളജി/അപ്ലൈഡ് ജിയോളജി/ജിയോഫിസിക്സ് എം.എസ്.സി/എം.ടെക്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.